Crime News

ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു

Posted on: 24 Mar 2015


പീരുമേട്: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. പട്ടുമല തോട്ടത്തില്‍ താമസിക്കുന്ന ശാരദ(44), ഭര്‍ത്താവ് പീറ്റര്‍(48), ഇവരുടെ മകന്‍ ജോണ്‍സണ്‍(22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുന്‍വൈരമാണ് അക്രമത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ മൂന്നുപേരും കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 




MathrubhumiMatrimonial