Crime News

കള്ളുഷാപ്പു ജീവനക്കാരനെ തലയ്ക്കടിച്ചുവീഴ്ത്തി രൂപകവര്‍ന്നു

Posted on: 24 Mar 2015


ഏറ്റുമാനൂര്‍: കള്ളുഷാപ്പു ജീവനക്കാരനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ച് 15,000 രൂപ കവര്‍ന്നതായി പരാതി.
തെള്ളകം മാമലശേരില്‍ പ്രതീക്ഷി(28)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കരിങ്കല്ലിന് തലയ്ക്കടിയേറ്റ പ്രതീഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
നാല്പാത്തിമല പള്ളിക്ക് സമീപം കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഷാപ്പിലെ കളക്ഷനുമായി വീട്ടിലേക്കുപോകുകയായിരുന്നു പ്രതീഷ്. ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. അമ്മന്‍ചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

 

 




MathrubhumiMatrimonial