Crime News

വീടുകയറി അക്രമം: പ്രതികളെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ.

Posted on: 24 Mar 2015


ചാരുംമൂട്: ഡി.വൈ.എഫ്.ഐ. നേതാക്കളുടെ വീട്കയറി അതിക്രമം കാട്ടിയവരെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ. ചാരുംമൂട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം. ബൈജുവും സെക്രട്ടറി ബി. വിനോദും ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയംഗം ആദിക്കാട്ടുകുളങ്ങര മുഹമ്മദ് ആഷിക്കിന്റെ വീടിന് നേരെയും പാലമേല്‍തെക്ക് മേഖലാ പ്രസിഡന്റ് എസ്. മുകുന്ദന്റെ വീടിന് നേരെയുമാണ് കഴിഞ്ഞരാത്രി അക്രമം ഉണ്ടായത്. മുഹമ്മദ് ആഷിക്കിന്റെ വീട്ടില്‍ അതിക്രമിച്ചുകടന്ന് ടെലിവിഷന്‍ അടക്കമുള്ള ഗൃഹോപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും വീട്ടുമുറ്റത്ത് കിടന്ന കാറുകള്‍ക്ക് കേടുവരുത്തുകയും ചെയ്തു. മുകുന്ദന്റെ വീട്ടുമുറ്റത്ത് കിടന്ന രണ്ട് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു.

അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.

 

 




MathrubhumiMatrimonial