പോലീസിന്റെ ചൂരല്‍ പ്രയോഗം: പരിക്കേറ്റ് തൊഴിലാളി ആശുപത്രിയില്‍
Posted on: 24 Mar 2015
നെടുമങ്ങാട്: നെടുമങ്ങാട് പോലീസ് നടത്തിയ ചൂരല്‍ പ്രയോഗത്തില്‍ പരിക്കേറ്റ പ്ലംബിങ് തൊഴിലാളി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ആനാട് പാങ്കോട് നിമഭവനില്‍ പുഷ്പകുമാര്‍ (65) ആണ് ചികിത്സയിലുള്ളത്.
മദ്യപിച്ച് ബഹളം വെച്ച് അയല്‍ക്കാരെ അസഭ്യം പറഞ്ഞതിന് നെടുമങ്ങാട് എസ്.ഐ. കസ്റ്റഡിയിലെടുത്ത പുഷ്പകുമാറിനാണ് ചൂരല്‍ പ്രയോഗത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ പുഷ്പകുമാറിനെ സ്റ്റേഷനില്‍ വിളിച്ചു കൊണ്ടുവന്നു. വൈകീട്ട് നാലരയോടെ എത്തിയ എസ്.ഐ. രണ്ട് കൈകളും മേശമേല്‍ വെച്ച് കനമുള്ള ചൂരലുപയോഗിച്ച് ഇരുപതിലധികം അടികൊടുത്തതായി പറയപ്പെടുന്നു.
അടിയുടെ ആഘാതത്തില്‍ രണ്ട് കൈകളും കൈപ്പത്തിയും നീരുവന്ന് വീര്‍ത്തു. പ്ലംബിങ് തൊഴിലാളിയായതിനാല്‍ കൈകൊണ്ട് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. പോലീസ് അതിക്രമത്തിനെതിരെ പുഷ്പകുമാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞു.