
കനാലില്‍ വിഷം കലക്കി: മത്സ്യങ്ങള്‍ ചത്തുപൊങ്ങി
Posted on: 22 Mar 2015
മട്ടന്നൂര്‍: കല്ലൂരില്‍ കനാലില്‍ വിഷം കലക്കിയതിനെത്തുടര്‍ന്ന് നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങി. സമീപത്തെ നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന കനാലിലാണ് സമൂഹദ്രോഹികള്‍ വിഷം കലക്കിയത്. ദുര്‍ഗന്ധത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ പരിസരവാസികള്‍ പരിശോധിച്ചപ്പോഴാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍ കണ്ടത്. മീന്‍പിടിക്കുന്നതിനിടെ വിഷം കലക്കിയതാണെന്ന് കരുതുന്നു. കൃഷിയിടങ്ങളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്ന വെള്ളമാണ് ഉപയോഗശൂന്യമാക്കിയത്.
