Crime News

വനത്തില്‍ അതിക്രമിച്ചു കടന്നവരെ പിടികൂടി

Posted on: 22 Mar 2015


കല്പറ്റ: മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ വരുന്ന ചെമ്പ്ര-ആനപ്പാറ വനത്തിനകത്ത് അനുവാദം കൂടാതെ പ്രവേശിച്ചവരെ വനപാലകര്‍ പിടികൂടി.

വൈത്തിരി സ്വദേശികളായ ശ്രീജിത്ത്, ഋഷികുമാര്‍, പ്രസാദ്, സുരേഷ്, തോലന്‍, വേലായുധന്‍, മനു എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കല്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ സി.പി. അനീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

 




MathrubhumiMatrimonial