Crime News

മദ്യക്കുപ്പികളുമായി യുവാവ് ഓടിരക്ഷപ്പെട്ടു

Posted on: 22 Mar 2015


പൊന്നാനി: മദ്യവില്പനശാലയില്‍ ഇറക്കുന്നതിനിടെ മദ്യക്കുപ്പികളടങ്ങുന്ന കെയ്‌സുമായി യുവാവ് ഓടി. നാട്ടുകാരും ബീവറേജസ് ജീവനക്കാരും പിന്തുടര്‍ന്നെങ്കിലും പെട്ടിയില്‍നിന്ന് ഏഴ്കുപ്പികളുമായി യുവാവ് കടന്നുകളഞ്ഞു. ചമ്രവട്ടം ജങ്ഷനിലെ ബീവറേജസ് മദ്യശാലയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. മദ്യംവാങ്ങാനെത്തിയവരുടെ വന്‍തിരക്കായിരുന്നു ഈസമയം. ലോറിയിലെത്തിച്ച വിദേശമദ്യം ഇറക്കിക്കൊണ്ടിരിക്കുന്നതിനിടെ മദ്യംവാങ്ങാനെത്തിയ യുവാവ് 48 ക്വാര്‍ട്ടര്‍കുപ്പികള്‍ അടങ്ങുന്ന ഒരുകെയ്‌സ് എടുത്ത് ഓടുകയായിരുന്നു. പിന്നാലെ ബീവറേജ് ജീവനക്കാരും നാട്ടുകാരും ഓടിവരുന്നത് കണ്ടതോടെ കുണ്ടുക്കടവ് ജങ്ഷനിലെ ഒഴിഞ്ഞ പറമ്പില്‍വെച്ച് പെട്ടിപൊട്ടിച്ച് ഏഴ് കുപ്പികളുമെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു.

 

 




MathrubhumiMatrimonial