
സ്ത്രീപീഡനം: ഭര്‍ത്താവിനെ അറസ്റ്റുചെയ്തു
Posted on: 22 Mar 2015
നിലമ്പൂര്‍: സ്ത്രീധനം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. അകമ്പാടം ഇടിവണ്ണ പാലാത്ത അജി(30)യെയാണ് നിലമ്പൂര്‍ എസ്.ഐ വി. ബാബുരാജ് അറസ്റ്റുചെയ്തത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ 26കാരിയാണ് മലപ്പുറം എസ്.പിക്ക് പരാതി നല്കിയത്. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവിനെ അറസ്റ്റു ചെയ്തത്. പ്രതിക്ക് നിലമ്പൂര്‍കോടതി ജാമ്യം അനുവദിച്ചു.
