അച്ഛനെയും അനുജനെയും കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
Posted on: 22 Mar 2015
ആട് തോട്ടത്തില്‍ കയറിയതിനെത്തുടര്‍ന്ന് തര്‍ക്കം
മകനും മരുമകളും പേരക്കുട്ടിയും അറസ്റ്റില്‍

ഈറോഡ്: ആട് തോട്ടത്തില്‍ കയറിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മകന്‍ അച്ഛനെയും അനുജനെയും കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
ഈറോഡ് ജില്ലയിലെ അമ്മാപ്പേട്ട ഏനിക്കരയില്‍ താമസിക്കുന്ന മാരപ്പന്‍ (62), ഇളയമകന്‍ സെല്‍വരാജ് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാരപ്പന്റെ മൂത്തമകന്‍ അമ്മാസെ (42), ഇയാളുടെ ഭാര്യ പഴനിയമ്മാള്‍ (38), ഇവരുടെ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന മകന്‍ എന്നിവര്‍ അറസ്റ്റിലായി.
മാരപ്പന്‍ മക്കള്‍ക്ക് സ്വത്ത് വീതംവെച്ച് നല്‍കിയതിലുള്ള തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം അമ്മാസെയുടെ തോട്ടത്തില്‍ സെല്‍വരാജിന്റെ ആടുകള്‍ കയറി കൃഷി നശിപ്പിച്ചതിനെത്തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം മൂത്തപ്പോള്‍ അച്ഛന്‍ മാരപ്പനും അമ്മാസെയുടെ ഭാര്യയും മകനും സ്ഥലത്തെത്തി.
അമ്മാസെ തൊട്ടടുത്ത് കിടന്നിരുന്ന കല്ലെടുത്ത് സെല്‍വരാജിന്റെ തലയ്ക്കടിച്ചു. സെല്‍വരാജും മാരപ്പനും ചേര്‍ന്ന് അമ്മാസെയെ തിരിച്ചാക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പഴനിയമ്മാളും മകനും ചേര്‍ന്ന് ഇരുവരെയും പിടിച്ചുനിര്‍ത്തി. സെല്‍വരാജിനെയും മാരപ്പനെയും കല്ലുകൊണ്ടടിച്ച് കൊല്ലാന്‍ സഹായിച്ചെന്നാണ് കേസ്. മാരപ്പനും സെല്‍വരാജും സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മാപ്പേട്ട പോലീസ് മൂന്നുപേരെയും അറസ്റ്റുചെയ്തു.