യുവാവിനെ ഗുണ്ടാസംഘം വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി
Posted on: 22 Mar 2015
ഇരിങ്ങാലക്കുട: യുവാവിനെ ഗുണ്ടാസംഘം വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. തൃശ്ശൂര്‍ അഞ്ചേരി സ്വദേശി ഇമ്മട്ടിവീട്ടില്‍ സന്തോഷി(38)നെയാണ് അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കേസിന്റെ ആവശ്യത്തിനായി വെള്ളിയാഴ്ച ഇരിങ്ങാലക്കുട കോടതിയിലെത്തിയപ്പോഴായിരുന്നു സംഭവം.
കേസിനെച്ചൊല്ലി നേരത്തേ സന്തോഷും സംഘവുമായി തര്‍ക്കം നിലനിന്നിരുന്നതായി പറയുന്നു. ഇതിന്റെ വൈരാഗ്യംമൂലം കോടതിയിലെത്തിയ സന്തോഷിനെ സംഘം വിളിച്ചിറക്കി പുല്ലൂരില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ സന്തോഷ് ഇരിങ്ങാലക്കുട താലൂക്കാസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശിയായ ഒരാള്‍ക്കും പുല്ലൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.