Crime News

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Posted on: 22 Mar 2015


തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവ് അനുഭവിക്കണം. ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി. ഇന്ദിരയുടേതാണ് വിധി.

അഞ്ചുതെങ്ങ് മണ്ണാംകുളം വാടിക്കകത്ത് ഐറീനെയാണ് ഭര്‍ത്താവ് ഫ്രാന്‍സിസ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് കൊലയ്ക്ക് കാരണം. 2009 സപ്തംബര്‍ 11നാണ് ഐറിന്‍ കൊല്ലപ്പെട്ടത്.

സംഭവദിവസം രാവിലെ മുതല്‍ ഇയാള്‍ ഐറിനെ മര്‍ദിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന ഐറിനെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഇരുപത് സാക്ഷികളെ വിസ്തരിച്ചു. 12 തൊണ്ടിമുതലുകളും 26 രേഖകളും ഹാജരാക്കി.പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്് പ്രോസിക്യൂട്ടര്‍ കോവളം സി. സുരേഷ്ചന്ദ്രകുമാര്‍ ഹാജരായി.

 

 




MathrubhumiMatrimonial