ബൈക്ക് യാത്രക്കാരനെ കൊള്ളയടിച്ച കേസിലെ നാലുപ്രതികള്‍ അറസ്റ്റില്‍
Posted on: 21 Mar 2015
മംഗളൂരു: മൂന്നുമാസം മുമ്പ് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി എട്ടുലക്ഷം രൂപയുടെ പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ നാലുപ്രതികളെ സുറത്കല്‍ പോലീസ് പിടികൂടി. ഗുഡെകൊപ്ലയിലെ നസീം ഹാഫിസ് (25), ദെര്‍ളക്കട്ടയിലെ ഷാബിര്‍ (28), കാണ ജനതാ കോളനിയിലെ ഷാമിര്‍ ഹംസ (31), മുഹമ്മദ് ആസിഫ് (24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഡിസംബര്‍ 23-ന് കൃഷ്ണപുരക്കടുത്ത് ചൊക്കബെട്ടുവിലായിരുന്നു സംഭവം. ഗുഡെകൊപ്ലയിലെ മുഹമ്മദ് ഷരിന്‍ (29) ആണ് കൊള്ളയടിക്കപ്പെട്ടത്. തന്റെ അമ്മാവന്‍ നടത്തുന്ന സൂപ്പര്‍ ബസാറിലേക്ക് അമ്മാവന്‍ ആവശ്യപ്പെട്ടതു പ്രകാരം പണവും സ്വര്‍ണവും മറ്റ് സാധനങ്ങളുമായി ബൈക്കില്‍ വരികയായിരുന്നു ഷരിന്‍. ഒന്നരലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും മറ്റുചില സാധനങ്ങളുമാണ് ബാഗിലുണ്ടായിരുന്നത്. വഴിയില്‍ ഒരു വാഹനം ബൈക്കിനെ തടഞ്ഞുനിര്‍ത്തി. അതിനുള്ളില്‍നിന്ന് മാരകായുധങ്ങളുമായി പുറത്തിറങ്ങിയവര്‍ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
പ്രതികളില്‍ പ്രധാനി ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികിട്ടിയതിനു ശേഷമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവൂ എന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ പോലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.