Crime News

മധ്യപ്രദേശ് ധനമന്ത്രിയെ തീവണ്ടിയില്‍ തോക്കുചൂണ്ടി കൊള്ളയടിച്ചു

Posted on: 20 Mar 2015


ന്യൂഡല്‍ഹി: മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലായയേയും ഭാര്യയേയും തീവണ്ടിയാത്രക്കിടെ കൊള്ളക്കാര്‍ തോക്കു ചൂണ്ടി കൊള്ളചെയ്തു. ജബല്‍പുര്‍ - നിസാമുദ്ദീന്‍ എക്‌സ്പ്രസ്സില്‍ ഇന്ന് രാവിലേയായിരുന്നു സംഭവം. പത്തോളം തോക്കുധാരികള്‍ മന്ത്രിയെ കൊള്ളടിച്ചത് തീവണ്ടിയാത്രാ സുരക്ഷയേക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.

ഒന്നാം ക്ലാസ് എ.സി കംപാര്‍ട്ട്‌മെന്റിലായിരുന്നു കൊള്ള. ഇവര്‍ യാത്രചെയ്ത കൂപ്പെയുടെ വാതില്‍ കൊള്ളക്കാര്‍ ബലംപ്രയോഗിച്ച് തുറക്കുകയായിരുന്നു. തീവണ്ടിയിലെ മറ്റ് യാത്രക്കാരേയും കൊള്ളയടിച്ചിട്ടുണ്ട്.

മഥുര ജില്ലയിലെ കോശി കലാനില്‍ വച്ചായിരുന്നു കൊള്ള. ഇതുവഴി കടന്നുപോയ മറ്റൊരു തീവണ്ടിയും കൊള്ളയടിക്കപ്പെട്ടു.

 

 




MathrubhumiMatrimonial