
കാമുകിയുടെ കൊല: കൊലയാളി പോലീസിന് തലവേദനയാകുന്നു
Posted on: 20 Mar 2015
![]() |
പെണ്‍കുട്ടിയുടെ മൃതദേഹം കടത്താനായി ഉപയോഗിച്ച കാര്‍. |
ചെന്നൈ: കാമുകിയുടെ മൃതദേഹം കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊലപാതകവിവരം പുറത്തായതിനെത്തുടര്‍ന്ന് ഒളിവില്‍ പ്പോയ കൊലയാളിയായ കാമുകനെ കണ്ടെത്താനാകാതെ പോലീസ് വിയര്‍ക്കുന്നു. പ്രതി ചെന്നൈ വിട്ടുപോകാന്‍ സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താനാകുന്നില്ല. പ്രതിയുടെ ബന്ധുക്കളേയും ഉറ്റ സുഹൃത്തുകളേയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും മൊബൈല്‍ഫോണ്‍ സിഗ്നലുകള്‍ തേടിയുള്ള തിരച്ചിലും ഫലം കാണുന്നില്ലെന്നും പോലീസ് വിശദീകരിക്കുന്നു.

കൊലപാതകവിവരം പുറത്തറിഞ്ഞതോടെ ഫ്ലൂറ്റിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന അരുണയുടെ സ്‌കൂട്ടറിലാണ് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ സ്‌കൂട്ടര്‍ പോലീസ് പിന്നീട് കണ്ടെടുത്തു. നഗരത്തിലെ പ്രധാന സ്റ്റേഷനുകളില്‍ പ്രതിയുടെ ചിത്രം സഹിതമുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും കൂടുതലായി വിവരങ്ങളൊന്നും ലഭിക്കുന്നില്ല.
