goodnews head

വിദ്യാര്‍ഥികളുടെ സമ്മാനമായി ട്രാഫിക് സിഗ്നല്‍

Posted on: 20 Mar 2015


കാസര്‍കോട്: ഇരുട്ടില്‍ ട്രാഫിക് പോലീസുകാരന്‍ വിസിലടിച്ച് ഗതാഗതം നിയന്ത്രിക്കുന്ന പ്രയത്‌നം കണ്ട് സങ്കടം തോന്നിയ മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ വക ഒരു സമ്മാനം. കാസര്‍കോട് റെയില്‍വേ േസ്റ്റഷന്‍ റോഡിലെ ജാല്‍സൂര്‍ പോയിന്റ് ജങ്ഷനില്‍ ഇനി ഇലക്ട്രോണിക് സിഗ്നല്‍ ട്രാഫിക് നിയന്ത്രിക്കും. ഉപകരണങ്ങള്‍ സ്ഥാപിച്ച് പ്രാരംഭ സിഗ്നല്‍ടെസ്റ്റിങ് തുടങ്ങി. ഉടന്‍ അത് പ്രവര്‍ത്തനസജ്ജമാവും.

പൊവ്വല്‍ എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളായ പാലക്കാട്ടെ ടി.കാജ ഹുസൈന്‍, മലപ്പുറം തിരൂരിലെ നിപുണ്‍ രാജ് മോഹന്‍, കാസര്‍കോട് ചെര്‍ക്കളയിലെ ഖദീജത്ത് ഷംന എന്നിവരാണ് ഈ സാേങ്കതിക സിഗ്നല്‍ ഒരുക്കിയത്. ഈ വിദ്യാര്‍ഥികള്‍ചേര്‍ന്ന് ഉണ്ടാക്കിയ എ.ആര്‍.എക്‌സ്. കമ്പനിയുടെ ആദ്യസംരംഭമാണ് ഇത്. വൈദ്യുതിവകുപ്പിനുവേണ്ടി ഓട്ടോമാറ്റിക് സ്ട്രീറ്റ്‌ലൈറ്റ് സംവിധാനവും ആന്റി തെഫ്റ്റ് സാങ്കതികതയും ഒരുക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

ആദ്യഘട്ടത്തില്‍ ഓട്ടോമാറ്റിക്കിന് പകരം കൈകൊണ്ട് നിയന്തിക്കുന്ന സംവിധാനമായിരിക്കും ഉപയോഗിക്കുക. ഡ്രൈവര്‍മാര്‍ക്ക് സിഗ്നല്‍ നിറങ്ങളെപ്പറ്റി ബോധവത്കരണക്ലാസും നല്‍കും.

പ്രിന്‍സിപ്പല്‍ കെ.എ.നവാസ്, അധ്യാപകരായ ആനി പി.ജോസഫ്, കെ.ഷീബ, നിഷാന്ത്, ട്രാഫിക് ഇന്‍സ്‌പെക്ടര്‍ വി.രമേശ് എന്നിവരാണ് മേല്‍നോട്ടം നല്‍കിയത്. മൂന്നാംവര്‍ഷ ഇ.സി.ഇ. വിദ്യാര്‍ഥി ആദിത്യചന്ദ്ര, രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് സഞ്ചിത് കോഴിക്കോട്, ലിയോ കെ.വര്‍ഗീസ് തൃശ്ശൂര്‍, ജോണ്‍ ടോമി നിടുംപൊയില്‍, വിഷ്ണുപ്രസാദ് വടകര, ഡാനിഷ് റഹ്മാന്‍ വടകര, നിതീഷ് നാരായണന്‍ കണ്ണൂര്‍ എന്നിവര്‍ ഈ പദ്ധതിക്ക് പിന്നിലുണ്ട്.

കോളേജിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കാന്‍ രൂപവത്കരിച്ച 'ഇലക്ട്രോലാബ്‌സ്' വിദ്യാര്‍ഥികളാണ് ഇതിന്റെ അറ്റകുറ്റപ്പണി അടക്കമുള്ളവ തുടര്‍ന്ന് ചെയ്യുക. ഇപ്പോള്‍ 25 അംഗങ്ങളാണ് ഉള്ളത്. വര്‍ഷാവര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ കോഴ്‌സ് കഴിഞ്ഞ് പോയാലും ഈ വിദ്യാര്‍ഥികള്‍ സഹായത്തിന് റെഡി.

 

 




MathrubhumiMatrimonial