ആള്‍മാറാട്ടം നടത്തി ഭവനവായ്പ: ഒരാള്‍ അറസ്റ്റില്‍
Posted on: 19 Mar 2015
പാലക്കാട്: ആള്‍മാറാട്ടംനടത്തി സംസ്ഥാന ഹൗസിങ് ബോര്‍ഡില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പുനടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വെങ്കിടങ്ങ് ഏനാമാക്കല്‍ മുപ്പട്ടിത്തറയിലെ മതിലകത്ത്വീട്ടില്‍ കെ.ഐ. അസീസിനെയാണ് (39) പാലക്കാട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടും മൂന്നും പ്രതികളായ സുലൈമാന്‍ അസീസും റസിയബീവിയും ജാമ്യത്തിലാണ്. പ്രതിയുെട അളിയനും പെങ്ങളുമായ ഇവര്‍ പാലക്കാട് എടത്തറ സ്വദേശികളാണ്.
1996ലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. സുലൈമാന്‍ അസീസിന്റെ ഉടമസ്ഥതയില്‍ എടത്തറയിലുള്ള 16 സെന്റ് സ്ഥലത്തിന്റെ തീരാധാരവും അടിയാധാരവും മതിയായ രേഖകളും ഹാജരാക്കി കെ.ഐ. അസീസ് ഹൗസിങ് ബോര്‍ഡില്‍നിന്ന് മൂന്നുലക്ഷം രൂപ വായ്പയെടുത്ത് വീട് പണിതു. കെ.എസ്. അസീസായി ആള്‍മാറാട്ടം നടത്തിയാണ് കെ.ഐ. അസീസ് വ്യാജമായി പണയാധാരം രജിസ്റ്റര്‍ചെയ്തുനല്‍കി വായ്പയെടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് തുക തിരിച്ചടയ്ക്കാതെ പലിശയടക്കം 20,98,471 രൂപയായി. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കെ.ഐ. അസീസ് ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ക്കഴിഞ്ഞു.
വായ്പാകുടിശ്ശിക പിരിക്കാനായി ബോര്‍ഡ് 2002ല്‍ നടപടി ആരംഭിച്ചപ്പോള്‍ അതിനെതിരെ പ്രതിയുടെ സഹോദരീഭര്‍ത്താവായ കെ.എസ്. അസീസ് താന്‍ വായ്പയെടുത്തിട്ടില്ലെന്നുകാണിച്ച് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. തുടര്‍ന്ന് ഹൗസിങ് ബോര്‍ഡ് 2012ല്‍ കോടതിയില്‍ പരാതിനല്‍കിയതുപ്രകാരം പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യാതെ 2012 നവംബര്‍ 30ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിപ്പോള്‍ സി.ജെ.എം. കോടതിയില്‍ വിചാരണയിലാണ്.
എന്നാല്‍, അന്വേഷണം തൃപ്തികരമായി നടത്താതെ കുറ്റപത്രം സമര്‍പ്പിച്ചതാണെന്നുപറഞ്ഞ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറിയുടെ ചുമതലവഹിച്ചിരുന്ന സുഗുണാനായര്‍ ഡി.ജി.പി.ക്ക് പരാതിനല്‍കി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഡിവൈ.എസ്.പി. എ.എസ്. രാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് കെ.ഐ. അസീസിനെ തൃശ്ശൂരിലെ ഭാര്യവീട്ടില്‍നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ്‌ചെയ്തത്. ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജയകുമാര്‍, എസ്.ഐ. രാധാകൃഷ്ണന്‍, എസ്.സി.പി.ഒ. അശോകന്‍, സി.പി.ഒ. ഗോവിന്ദനുണ്ണി, ഡ്രൈവര്‍ എസ്.സി.പി.ഒ. സക്കീര്‍ഹുസൈന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.