
മെഡിക്കല്‍കോളേജിലെത്തുന്നവര്‍ മോഷണത്തിനിരയാകുന്നു: വാഗമണ്‍ സ്വദേശിനിക്ക് നഷ്ടമായത് രണ്ടരപ്പവന്‍
Posted on: 19 Mar 2015

ദേവയാനിയുടെ മകളുടെ ചികിത്സ സംബന്ധിച്ചാണ് ബുധനാഴ്ച ആസ്പത്രിയിലെത്തിയത്. പരിശോധനയുടെ ഭാഗമായി എക്‌സ്‌റേവിഭാഗത്തില്‍ എത്തി മകളെ പരിശോധനയ്ക്കയച്ച് പുറത്ത് കാത്തിരിക്കുമ്പോഴാണ് മോഷണം.
ദേവയാനിയുടെയടുത്ത് ഉദ്ദേശം 45വയസ്സ് പ്രായമുള്ളആള്‍ പരിചയംഭാവിച്ചെത്തി. ഇതിനിടയില്‍ ദേവയാനിയുടെ ചെറുമകനായ മനുവുമായി പരിചയമുണ്ടെന്നും ഒരുമിച്ച് ജോലിചെയ്യുന്നവരാെണന്നുംസ്ഥാപിച്ചു. തുടര്‍ന്ന് ദേവയാനിയുടെ മുന്നില്‍നിന്ന് ഇയാള്‍ സ്വന്തം ഫോണില്‍നിന്ന് മനുവിനെ വിളിക്കുന്നതായി കാണിച്ച് പരിചയം ഉറപ്പിച്ചു.
തുടര്‍ന്നാണ് മോഷണത്തിന്റെ രണ്ടാംഘട്ടം.തന്റെ മാലയുടെ കൊളുത്ത് പോയെന്നും ദേവയാനിയുടെ മാലയുടെ കൊളുത്ത് കാണിക്കാനും പറഞ്ഞു. മാലകാണിച്ചപ്പോള്‍ സ്വര്‍ണ്ണപ്പണിക്കാരനെ കൊളുത്തുകാണിച്ച് തിരികെയെത്തിക്കാമെന്നു പറഞ്ഞപ്പോള്‍ ദേവയാനി മാല നല്‍കി. മാലവാങ്ങുമ്പോള്‍ താന്‍ വാഗമണില്‍നിന്നെത്തിയ ഓട്ടോയാണ് ഇതെന്നുകാണിച്ച് ദേവയാനിയെ ഓട്ടോയില്‍ ഇരുത്തി. തിരികെ വാഗമണില്‍ കൊണ്ടുപോകാമെന്ന് പറയുകയും ചെയ്തു. കുറച്ചുസമയത്തിനുശേഷം മകള്‍ എക്‌സ് റേ പരിശോധനകഴിഞ്ഞ് എത്തിയപ്പോഴാണ് അമ്മ ഓട്ടോയിലിരിക്കുന്നതുകാണുന്നത്. കഥകേട്ടപ്പോള്‍ സംശയംതോന്നി അന്വേഷിച്ചപ്പോഴാണ് മോഷണം നടന്നവിവരം മനസ്സിലാകുന്നത്. ഉടന്‍തന്നെ അത്യാഹിതവിഭാഗത്തിലെ പോലീസ് എയ്ഡ് പോസ്റ്റിലെത്തി വിവരംഅറിയിച്ചു. എ.എസ്.ഐ. റോയി, സി.പി.ഒ. അനസ് എന്നിവര്‍ അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ സാധിച്ചില്ല.
