ജയിലില്‍നിന്ന് ഇനി ബ്യൂട്ടീഷന്മാരും ഷെഫുമാരും
Posted on: 19 Mar 2015
ജിനോ സി.മൈക്കിള്‍
ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ നൂറോളംപേര്‍

ആലപ്പുഴ: ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഇനി വ്യത്യസ്ത തൊഴില്‍മേഖലകളില്‍ ചേക്കേറാം. ജയിലുകളിലെ തൊഴില്‍പരിശീലനവും മോഡേണ്‍ ലുക്കിലേക്ക്.
തടവുകാലം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ജയില്‍പുള്ളികള്‍ക്ക് ബ്യൂട്ടിഷന്മാരും ഷെഫുമാരുമായി ജോലി ചെയ്യാം. സ്ത്രീകള്‍ക്കായി ബ്യൂട്ടിഷന്‍സ് കോഴ്‌സ് ആരംഭിച്ചുകഴിഞ്ഞു. പുരുഷന്മാര്‍ക്കുള്ള കോഴ്‌സ് അടുത്തുതന്നെ ആരംഭിക്കും.
മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ജയിലുകളിലുമാണ് ബ്യൂട്ടിഷന്‍സ് കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാകുന്നതോടെ ജയിലിലെ മുടിവെട്ടല്‍ ആധുനികവത്കരിക്കും. എറണാകുളം ജില്ലാ ജയിലിലാണ് ജയില്‍തടവുകാര്‍ക്കായി പാചക കോഴ്‌സ് ആരംഭിക്കുന്നത്. കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തിലാണ് കോഴ്‌സ്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഏപ്രില്‍ മാസത്തില്‍ നൂറിലേറെ തടവുപുള്ളികള്‍ ഫോര്‍വീലര്‍ ലൈസന്‍സ് സ്വന്തമാക്കും. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളിലെയും രണ്ട് തുറന്ന ജയിലുകളിലെയും തിരഞ്ഞെടുത്ത തടവ് പുള്ളികള്‍ക്കാണ് ഡ്രൈവിങ് പരിശീലനം നല്‍കിയത്. അഞ്ച് ജയിലുകളിലും ഒരേ സമയത്താണ് !ഡ്രൈവിങ് പരിശീലനം ആരംഭിച്ചത്. പോലീസ് കാവലോടുകൂടി മോട്ടര്‍വാഹന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സുകള്‍. അടുത്ത ഘട്ടത്തില്‍ ഇവര്‍ക്ക് ബാഡ്ജ്, ഹെവി ലൈസന്‍സ് കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കന്പ്യൂട്ടര്‍ കോഴ്‌സും അടുത്തുതന്നെ ആരംഭിക്കുന്നുണ്ട്.