goodnews head

ഓട്ടോയില്‍ മറന്ന ടാബ് തിരിച്ചുനല്‍കി ഡ്രൈവറുടെ മാതൃക

Posted on: 18 Mar 2015


കൊച്ചി: ഓട്ടോറിക്ഷയില്‍ യാത്രക്കാരി മറന്നുവെച്ച ടാബ്ലെറ്റ് തിരികെ ഏല്‍പ്പിച്ച് ഡ്രൈവര്‍ മാതൃകയായി. ജനറല്‍ ആസ്പത്രി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ രവികുമാറാണ് മാതൃക കാട്ടിയത്. ഓട്ടം കഴിഞ്ഞ് മടങ്ങുംവഴിയാണ് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ രവികുമാര്‍ ഇത് കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ടാബില്‍ നിന്ന് ലഭിച്ച നമ്പറില്‍ വിളിച്ചാണ് ഉടമയെ കണ്ടെത്തിയത്. അവര്‍ സ്റ്റേഷനിലെത്തി രവികുമാറില്‍ നിന്ന് ടാബ്ലെറ്റ് ഏറ്റുവാങ്ങി.

 

 




MathrubhumiMatrimonial