Crime News

ബാലവേല: ബംഗാളി ബാലന് ക്രൂരമര്‍ദനം; ബീഹാറി യുവാവ് അറസ്റ്റില്‍

Posted on: 18 Mar 2015


തൃപ്പൂണിത്തുറ: ഫ്ലൂറ്റില്‍ ബംഗാളിയായ പതിമൂന്നുകാരനെ വീട്ടുജോലി ചെയ്യിക്കുകയും കേബിള്‍ വയറുകൊണ്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത ബീഹാറുകാരനായ ഓട്ടോമൊബൈല്‍ കമ്പനി ഏരിയാ മാനേജര്‍ അറസ്റ്റില്‍.
എരൂര്‍ കണിയാമ്പുഴ ഭാഗത്ത് ഫ്ലൂറ്റില്‍ താമസിക്കുന്ന ഫസല്‍ ഖാനെ (28) യാണ് തൃപ്പൂണിത്തുറ പ്രിന്‍സിപ്പല്‍ എസ്.ഐ പി.ആര്‍. സന്തോഷ്, എസ്.ഐ ജി. രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലൂസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഫസല്‍ ഖാനെ റിമാന്‍ഡ് ചെയ്തു.
ബംഗാളില്‍ നിന്ന് ബാലവേലയ്ക്കായി കഴിഞ്ഞ ജനവരിയാലാണ് കുട്ടിയെ കണിയാമ്പുഴയിലുള്ള ഫസല്‍ ഖാന്റെ ഫ്ലൂറ്റില്‍ എത്തിച്ചത്. വീട്ടുപണികളെല്ലാം ഈ കുട്ടിയെക്കൊണ്ടാണ് ചെയ്യിച്ചിരുന്നത്.
മര്‍ദനം സഹിക്കാനാവാതെ ഫ്ലൂറ്റില്‍ നിന്നിറങ്ങി ഓടിയ ബാലനെ ദിവസങ്ങള്‍ക്ക് മുമ്പ് കുമ്പളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്.
ശരീരമാകെ അടിയേറ്റ പാടുകളുമായി, കരയുകയായിരുന്ന കുട്ടിയെ ചുമട്ടു തൊഴിലാളികള്‍ റെയില്‍വേ പോലീസില്‍ ഏല്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയോട് കൂടുതല്‍ ചോദിച്ചപ്പോഴാണ് ഫ്ലൂറ്റില്‍ ഉടമയുടെ ക്രൂരമര്‍ദനത്തിനിരയായ കാര്യം പറഞ്ഞത്.
ആറ് മണിക്കൂറോളം കെട്ടിയിട്ട്, കേബിള്‍ വയറുകൊണ്ട് അടിച്ചെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുടെ ദേഹത്ത് ഇരുപതോളം മുറിവുകളും ഉണ്ടായിരുന്നു. തങ്ങിയിരുന്ന ഫ്ലൂറ്റ് ആദ്യം ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സംഭവത്തില്‍ കൊച്ചി സിറ്റി ആന്റി ഹ്യൂമണ്‍ ട്രാക്കിങ് സെല്‍ വനിതാ എ.എസ്.ഐ. കുമാരിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് തൃപ്പൂണിത്തുറ പോലീസ് കേസെടുത്തത്.
സംഭവം നടന്ന ഫ്ലൂറ്റ് പോലീസ് പിന്നീട് കണ്ടെത്തി. ബംഗാളി ബാലനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫസല്‍ ഖാന്‍ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.


56

അറസ്റ്റിലായ ഫസല്‍ ഖാന്‍

 

 




MathrubhumiMatrimonial