Crime News

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം: ഫാന്‍സി സ്റ്റോര്‍ ഉടമ റിമാന്‍ഡില്‍

Posted on: 18 Mar 2015


തിരുവനന്തപുരം: പത്തുവയസ്സുകാരന്‍ ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുമാരപുരം പൂന്തി റോഡ് പുത്തന്‍വിള വീട്ടില്‍ ഉത്തമനെ (62) കോടതി റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 30 വരെയാണ് റിമാന്‍ഡ്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടോണി എം. വര്‍ഗീസിന്റേതാണ് ഉത്തരവ്.

കുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ കെ. വിക്രമന്‍, ക്രൈം എസ്.ഐ. ആഞ്ചലോസ്, എ.എസ്.ഐ. അശോകന്‍, സി.പി.ഒ. ജയശങ്കര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുെചയ്തത്.

 

 




MathrubhumiMatrimonial