പെണ്‍കുട്ടിയുടെ മരണത്തിന് എന്തുപേര് നല്‍കിയാലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകതന്നെ വേണമെന്ന്
Posted on: 18 Mar 2015
തൃശ്ശൂര്‍: പുല്ലൂറ്റ് നാരായണമംഗലത്തെ 16 വയസ്സുകാരി അശ്വതി തീകൊളുത്തി മരിച്ചതിനെ എന്തുപേരുനല്‍കി വിളിച്ചാലും സംഭവവുമായി ബന്ധപ്പെട്ട കാരണത്തിന് പോലീസ് കേസ്സെടുക്കുകതന്നെ വേണമെന്ന് നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. കുസുമം ജോസഫ് ആവശ്യപ്പെട്ടു. പുല്ലൂറ്റ് കോഴിക്കുളങ്ങരയില്‍ രണ്ടുപേരെ ആത്മഹത്യക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും അവര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
'പുല്ലൂറ്റ് കോഴിക്കുളങ്ങരയില്‍ രണ്ടുപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുക,'സദാചാര പോലീസിങ്' ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കുറ്റകരമാണ്'. എന്ന മുദ്രാവാക്യമുയര്‍ത്തി മനുഷ്യാവകാശ കൂട്ടായ്മ കൊടുങ്ങല്ലൂര്‍ വടക്കേനടയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പുതുതായി ഉടലെടുത്ത 'സദാചാര പോലീസിങ്' ദിനംപ്രതി അനീതിയായി വളര്‍ന്നുവരികയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും വളര്‍ന്നുവരണമെന്നും കുസുമം ജോസഫ് പറഞ്ഞു.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.എന്‍. ജോയ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയും ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്‍ ആത്മഹത്യ ചെയ്തതും ചിലര്‍ രണ്ടുരീതിയില്‍ വ്യാഖ്യാനിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.എന്‍. ജോയ് പറഞ്ഞു.
അഡ്വ.എം.കെ. അനൂപ് അധ്യക്ഷനായി. പി.എന്‍. പ്രോവിന്റ്, പ്രൊഫ.കെ. അജിത, നിഷ അപ്പാട്ട്, നഫീസത്ത് ബീവി, സുരന്‍, എന്‍.ബി. അജിതന്‍ എന്നിവര്‍ പ്രസംഗിച്ചു. കൂട്ടായ്മക്ക് മുന്നോടിയായുള്ള പ്രകടനത്തിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.