പ്ലാസ്റ്റിക് അരി കുറ്റിപ്പുറത്തും
Posted on: 16 Mar 2015
കുറ്റിപ്പുറം: പട്ടണത്തിലെ കടയില്‍നിന്നു വാങ്ങിയ അരിയില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പരാതി. കുറ്റിപ്പുറം കളരിക്കല്‍ മുരളിയുടെ വീട്ടില്‍ വാങ്ങിയ അരിയിലാണ് പ്ലാസ്റ്റിക് കണ്ടെത്തിയത്.
10 കിലോഗ്രാം അരിയാണ് മുരളി വാങ്ങിയത്. അരി തിളച്ചപ്പോള്‍ പതിവില്ലാത്ത രീതിയില്‍ മുകളില്‍ പാട കെട്ടിയതോടെയാണ് സംശയമുണ്ടായത്. പ്ലാസ്റ്റിക് കലര്‍ന്ന അരി വിപണിയില്‍ വ്യാപകമായിട്ടുണ്ടെന്ന വാര്‍ത്തകള്‍ ഉള്ളതിനാല്‍ കഞ്ഞിവെള്ളത്തിന് മുകളില്‍ കണ്ടെത്തിയ പാടയെടുത്ത് വെയിലില്‍ ഉണക്കുകയായിരുന്നു. ഇതോടെയാണ് പ്ലാസ്റ്റിക് വേര്‍തിരിഞ്ഞ് കിട്ടിയത്. കഞ്ഞിവെള്ളത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത പ്ലാസ്റ്റിക് നന്നായി കത്തുന്നുണ്ട്.
പ്ലാസ്റ്റിക് കലര്‍ന്ന അരി വിപണിയില്‍ വ്യാപകമായത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അരി പരിശോധനയ്ക്ക് സംവിധാനമില്ലാത്തതും തിരിച്ചടിയാണ്. പ്ലാസ്റ്റിക് കലര്‍ന്നതും അല്ലാത്തതുമായ അരി തിരിച്ചറിയാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് വ്യാപാരികളും ഉപഭോക്താക്കളും ഇപ്പോള്‍.