Crime News

ജാതിമാറി പ്രണയിച്ച യുവാവിനെ നഗ്നനാക്കി കഴുതപ്പുറത്തിരുത്തി നാടുചുറ്റിച്ചു

Posted on: 15 Mar 2015


നാസിക് : ജാതിമാറി പ്രേമിച്ച യുവാവിനെ ഗ്രാമവാസികള്‍ നഗ്നനാക്കി കഴുതപ്പുറത്തിരുത്തി നാടുചുറ്റിച്ചു. 18-കാരനായ ശിവം ദ്വാരകനാഥ് ബരാദിയെയാണ് നഗ്നനാക്കി കഴുതപ്പുറത്തിരുത്തി നാടുചുറ്റിച്ചത്. യുവാവിന്റെ കുടുംബാംഗങ്ങളെ മര്‍ദിക്കുകയും ചെയ്തു. അഹമദ് നഗര്‍ ജില്ലയിലെ വാംബോറി ഗ്രാമത്തിലാണ് ശനിയാഴ്ച രാവിലെ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശ്യാം മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതില്‍ പ്രകോപിതരായി ഒരുകൂട്ടം ഗ്രാമവാസികള്‍ ചേര്‍ന്ന് കുടുംബാംഗങ്ങളെ മര്‍ദിച്ചശേഷം യുവാവിനെ പിടികൂടുകയായിരുന്നു. ആദ്യം യുവാവിനെ ചെരുപ്പുമാല അണിയിച്ചു. പിന്നീട് നഗ്നനാക്കി കഴുതപ്പുറത്തിരുത്തി ഗ്രാമത്തിലൂടെ കൊണ്ടുനടക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഉയര്‍ന്ന പോലീസ് മേധാവികള്‍ സംഭവ സ്ഥലത്തെത്തി.

 

 




MathrubhumiMatrimonial