കുട്ടികളെ വിജയത്തിന്റെ പടികയറ്റി വത്സമ്മ പടിയിറങ്ങുന്നു
Posted on: 14 Mar 2015
കൂത്താട്ടുകുളം: ദേശീയ സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ വനിതാതാരങ്ങളെ നയിക്കുന്നതിനുള്ള നിയോഗം ഇക്കുറിയും തിരുമാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായിക അധ്യാപിക വത്സമ്മ ജോര്‍ജിനായിരുന്നു. ആറാമത് തവണയും ദേശീയ മത്സരത്തില്‍ കായികതാരങ്ങളുമായി എത്തിയ ടീച്ചര്‍ ഈ വര്‍ഷം വിരമിക്കുകയാണ്.
ഗുജറാത്തില്‍ നടന്ന അറുപതാമത് ദേശീയ നീന്തല്‍ മത്സരത്തില്‍ 24 പേരടങ്ങുന്ന പെണ്‍കുട്ടികളുടെ സംഘത്തിന്റെ ചുമതലയായിരുന്നു വത്സമ്മയ്ക്ക്. മത്സരങ്ങളില്‍ ഏഴ് മെഡലുകള്‍ നേടിയതാണ് ഇത്തവണ പെണ്‍സംഘത്തിന്റെ വിജയം. ഹരിയാനയില്‍ പത്ത് വര്‍ഷം മുമ്പ് നടന്ന മത്സരത്തില്‍ കേരള ടീമിന് രണ്ടാം സ്ഥാനം പെണ്‍കുട്ടികളുടെ സംഘം നേടിക്കൊടുത്തതിനു പിന്നിലും ഈ കായികാധ്യാപികയുടെ നേതൃപാടവമുണ്ടായിരുന്നു.
വത്സമ്മ 31ന് വിരമിക്കുന്നത് 31 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ്. 'കായികരംഗത്തെ ഓര്‍മക്കുറിപ്പുകള്‍' എന്ന പുസ്തകവും ടീച്ചര്‍ രചിച്ചിട്ടുണ്ട്. വിരമിച്ചാലും താല്പര്യമുള്ള കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുമെന്ന് ടീച്ചര്‍ പറയുന്നു. അവധിക്കാലത്ത് പിറവത്ത് നടക്കുന്ന പരിശീലനത്തിലും പങ്കെടുക്കും.