Crime News

നിഷാമിന്റെ കൈയില്‍ നിന്നും ജില്ലാഭരണകൂടം ലക്ഷങ്ങള്‍ സംഭാവന വാങ്ങി

Posted on: 10 Mar 2015



തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വ്യവസായി നിഷാമില്‍നിന്നും ജില്ലാ ഭരണകൂടം അഞ്ച് ലക്ഷം രൂപ സംഭാവന വാങ്ങി.

തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നടന്ന ഭൂമിഗീതം എന്ന പരിപാടിയുടെ നടത്തിപ്പിനായാണ് ഭരണകൂടം അഞ്ച് ലക്ഷം രൂപ സംഭാവന വാങ്ങിയത്. ജനുവരി 13നാണ് സംഭാവന നല്‍കിയത്. വനിതാ എസ്.ഐയെ കാറില്‍ പൂട്ടിയിട്ടതടക്കമുള്ള നിരവധി കേസുകള്‍ നിലനില്‍ക്കെയാണ് ജില്ലാ ഭരണകൂടം സംഭാവന തേടി നിഷാമിനടുത്ത് എത്തിയത്.

തൃശ്ശൂര്‍ ജില്ലയില്‍ പലയിടത്തുമായി നിരവധി ഭൂമി ഇടപാടുകളും നിഷാം നടത്തിയിരുന്നു. വഴിവിട്ട സഹായങ്ങള്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇയാള്‍ നേടിയിരുന്നു. ഇതിനിടെയാണ് പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന ഭൂമി ഗീതം പരിപാടിക്കായി നിഷാം അഞ്ച് ലക്ഷം രൂപ നല്‍കിയിരിക്കുന്നത്. ജനുവരി 29നാണ് ചന്ദ്രബോസിനെ നിഷാം ആക്രമിക്കുന്നത്.

ഭൂമി ഗീതം പരിപാടിയുടെ ഭാഗമായി റവന്യു വകുപ്പിലെ ജീവനക്കാരെ ഉപയോഗിച്ച് നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതായി എന്‍.ജി.ഒ യൂണിയന്‍ തൃശ്ശൂര്‍ ജില്ലാകമ്മിറ്റി രംഗത്തുവന്നിരുന്നു.

 

 




MathrubhumiMatrimonial