
19കാരിയെ ഭീഷണിപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്ത സിദ്ധന്‍ പിടിയില്‍
Posted on: 08 Mar 2015

വിദ്യാര്‍ഥിനിയായ 19കാരിയുടെ പരാതിയില്‍ ചേരാനെല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. വിദ്യാര്‍ഥിനിയുടെ അമ്മയുടെ അസുഖം ചികിത്സിക്കാമെന്ന് പറഞ്ഞ് വീട്ടുകാരുമായി അടുപ്പത്തിലാകുകയായിരുന്നു ആന്റണി. മരുന്ന് നല്‍കി രോഗത്തിന് ആശ്വാസമുണ്ടായപ്പോള്‍ തനിക്ക് ടെലിപ്പതി വശമുണ്ടെന്നും ഓജോ ബോര്‍ഡ്, സ്പിരിറ്റിസം തുടങ്ങിയ മാന്ത്രികവിദ്യകള്‍ വശമുണ്ടെന്നും പെണ്‍കുട്ടിയെ ബോധ്യപ്പെടുത്തി.
തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ അമ്മയുടെ രോഗം തിരിച്ചുകൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് വിവാഹ രജിസ്‌ട്രേഷന്‍ നോട്ടീസില്‍ ഒപ്പിടുവിച്ചതായും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കേസെടുത്തതോടെ ഇയാള്‍ മുങ്ങി.
അസിസ്റ്റന്‍റ് കമ്മീഷണര്‍ സുരേഷിന്റെ മേല്‍നോട്ടത്തില്‍ നോര്‍ത്ത് സി.ഐ. ഷിജു പി.എസ്., ചേരാനല്ലൂര്‍ എസ്.ഐ. സിബി തോമസ്, എ.എസ്.ഐ. അബ്ദുള്‍ സലാം, സി.പി.ഒ.മാരായ വിജീഷ്, രജീഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ചികിത്സയ്‌ക്കെന്ന വ്യാജേന പലരേയും ഇത്തരത്തില്‍ വഞ്ചിച്ചതായി സൂചനയുണ്ട്.
