സേവനങ്ങളില്‍ തിളങ്ങി എളമ്പുലാശ്ശേരി
Posted on: 06 Mar 2015
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നല്ല സാമൂഹ്യ ജീവിതത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് രണ്ടാംസ്ഥാനം നേടിയ തേഞ്ഞിപ്പലം എളമ്പുലാശ്ശേരി എ. എല്‍. പി. എസ്. നടത്തിയത്.
ക്ലാസ്സില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സഹപാഠിക്കൊരു ടീച്ചറായി മാറി വിദ്യാര്‍ഥികള്‍ പരസ്പര സ്‌നേഹത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു.

മലപ്പുറം ജില്ലാ പഞ്ചായത്തിലെ കിഡ്‌നി വെല്‍ഫെയര്‍ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിനായി വിതരണം ചെയ്ത സാന്ത്വനപ്പെട്ടിയില്‍ പണം നിക്ഷേപിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും കരുണയുടെ കാവലാളുകളായി മാറി. നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ രൂപം നല്‍കിയ സാന്ത്വനക്കത്ത് നന്മ പദ്ധതിയിലൂടെ കുട്ടികള്‍ ഏറ്റെടുത്തു നടത്തിയ മികച്ച പ്രവര്‍ത്തനത്തിന് ഉദാഹരണമാണ്. നാട്ടുകാരില്‍ നിന്നും 12600 രൂപ പിരിച്ചെടുക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞു. തവനൂരിലെ അഞ്ച്് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായി വസ്ത്രങ്ങള്‍ ശേഖരിച്ചു.
നിര്‍ധന രോഗികള്‍ക്കു വേണ്ടി കാലാവധി തീരാത്ത മരുന്നുകള്‍ ശേഖരിക്കാനായി സ്‌കൂളില്‍ ഔഷധപ്പെട്ടി സ്ഥാപിച്ചു. കാലുകള്‍ നഷ്ടപ്പെട്ട മുഹമ്മദ് കുട്ടിക്ക് ക്രച്ചസ് നല്‍കിയും ചലനശേഷിയില്ലാത്ത നഫീസയ്ക്ക് വീല്‍ചെയറും തത്സമയ ചികിത്സാ സഹായവും നല്‍കിയും സ്‌കൂളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു.

അന്ധരും നിര്‍ധനരുമായ മൂന്ന് ചങ്ങാതിമാര്‍ക്ക് രക്ഷിതാക്കളില്‍ നിന്നും സമാഹരിച്ച സഹായ ധനം നല്‍കി.
രോഗബാധിതയായ വിദ്യാര്‍ത്ഥിനിയുടെ ചികിത്സാ സഹായത്തിനായി 2000 രൂപ വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന പദ്ധതിയുടെ ഭാഗമായി സമാഹരിച്ചു നല്‍കാനും കഴിഞ്ഞു. മാനസിക വൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന ചേളാരിയിലെ എ. ഡബ്ല്യു . എച്ച് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുത്തന്‍ ചെരുപ്പുകള്‍ സമ്മാനിച്ചു. വി. കെ. സി. ഡമസ്‌കോ ഫുട്‌വെയറിന്റെ സഹായത്തോടെയാണ് ചെരുപ്പുകള്‍ നല്‍കിയത്. റെസ്‌ക്യൂ ഹോമിലെയും മഹിളാ മന്ദിരത്തിലെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍ക്കും ചെരുപ്പുകള്‍ സമ്മാനിച്ചു.
പകര്‍ച്ചവ്യാധി തടയല്‍ രക്തദാനത്തിന്റെ ആവശ്യകത എന്നിവയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കി. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളും.

'നന്മ' ഒന്നാം വാര്‍ഷികം
മുന്‍പേ നടന്ന്...
കോക്കല്ലൂര്‍ മോഡല്‍
ചോര തുടിക്കുന്ന ചെറുകൈകള്‍!