goodnews head

ചോര തുടിക്കുന്ന ചെറുകൈകള്‍!

Posted on: 06 Mar 2015


ചോര തുടിക്കുന്ന ചെറുകൈകള്‍ക്ക് പലതും ചെയ്യാന്‍ കഴിയും എന്ന് കൊല്ലം ജില്ലയിലെ വെണ്ടാര്‍ ഗ്രാമം തെളിയിച്ചു. അങ്ങനെയാണ് വെണ്ടാര്‍ സമ്പൂര്‍ണരക്തസാക്ഷരഗ്രാമം എന്ന ബഹുമതി നേടിയത്. ശ്രീവിദ്യാധിരാജാ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇതിനായി രാപകല്‍ മറന്ന്് പ്രവര്‍ത്തിച്ചു. ബോധവത്ക്കരണപരിപാടികളിലൂടെ നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും രക്തദാനം സംബന്ധിച്ച അറിവുകള്‍, അതിന്റെ പ്രാധാന്യം എന്നിവ മനസ്സിലാക്കിക്കൊടുക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്.

102 രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതിലൂടെ മൂവായിരത്തിലേറെ ആളുകളുടെ രക്തഗ്രൂപ്പ് തിരിച്ചറിയാനും ആയിരത്തി അഞ്ഞൂറിലധികം പേരില്‍ നിന്ന് രക്തദാനസമ്മതപത്രം സ്വീകരിക്കാനും കഴിഞ്ഞു. ഗ്രാമത്തിലെ രക്തം നല്‍കാന്‍ തയ്യാറുള്ളവരുടെ പേര്, മേല്‍വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വെണ്ടാര്‍ രക്തദാനസേന എന്ന ഒരു ഡയറക്ടറിയും തയ്യാറാക്കി.
പനങ്ങാട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും രക്തദാനസേന രൂപവത്ക്കരിച്ചിട്ടുണ്ട്. രക്തദാനത്തിന് സന്നദ്ധരായവരുടെ ലിസ്റ്റ് തയ്യാറാക്കി പ്രാഥമികാരോഗ്യകേന്ദ്രത്തിന് നല്‍കുകയാണ് ഇവര്‍ ചെയ്തത്.









 

 




MathrubhumiMatrimonial