സ്ത്രീധനപീഡനം; ഭര്‍ത്താവുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്
Posted on: 06 Mar 2015
കുഴിത്തുറ: നിദ്രവിളയ്ക്കുസമീപം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. കാഞ്ഞാമ്പുറം വൈയ്ക്കല്ലൂര്‍ സ്വദേശിയും സ്വര്‍ണക്കട ഉടമയുമായ സുരേഷ്‌കുമാര്‍, രണ്ടാംഭാര്യ സ്വപ്‌ന, മാതാപിതാക്കളായ സുധാകരന്‍, തങ്കം എന്നിവര്‍ക്കെതിരെയാണ് കുഴിത്തുറ കോടതി ഉത്തരവുപ്രകാരം കുളച്ചല്‍ വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ ഉമ കേസെടുത്തത്.
സുരേഷ്‌കുമാറും ലളിതയും 2007-ലാണ് വിവാഹിതരായത്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. വിവാഹസമയത്ത് 51 പവനും മൂന്നുലക്ഷം രൂപയും അമ്പതിനായിരം രൂപയുടെ വീട്ടുപകരണ സാധനങ്ങളും സ്ത്രീധനമായി നല്‍കിയിരുന്നതായി യുവതി പോലീസിന് കൊടുത്ത പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ സുരേഷ്‌കുമാര്‍ രണ്ടാം വിവാഹം കഴിച്ചതായി പറയുന്നു. തുടര്‍ന്ന് അഞ്ചുലക്ഷം രൂപകൂടി സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി ലളിതയുടെ പരാതിയില്‍ പറയുന്നു. ആദ്യം പോലീസിന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് യുവതി കുഴിത്തുറ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവുപ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.