goodnews head

'ടോട്ടോച്ചാനി'ലെ തീവണ്ടിപ്പള്ളിക്കൂടം ഇനി സെന്റ് ഫിലോമിനാസ് സ്‌കൂളിലും

Posted on: 05 Mar 2015


കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളിലെ തീവണ്ടിപ്പള്ളിക്കൂടം


കൊച്ചി: ടോട്ടോ എന്ന വികൃതിക്കുട്ടിയെ മിടുക്കിക്കുട്ടിയാക്കാന്‍ റ്റോമോ ഗാക്വെന്‍ എന്ന സ്‌കൂളും ഹെഡ്മാസ്റ്റര്‍ കൊബായാഷി മാസ്റ്ററും വഹിച്ച പങ്ക് ചില്ലറയല്ല. ലോകത്തിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരയെും രക്ഷിതാക്കളെയും ഒരുപോലെ ആകര്‍ഷിച്ച പുസ്തകമാണ് 'ടോട്ടോച്ചാന്‍' എന്ന ജനാലയ്ക്കരികിലെ വികൃതിപ്പെണ്‍കുട്ടി. തെത്സുകോ കുറോയാനഗി എന്ന ജപ്പാനീസ് വനിതയും യുനിസെഫിലെ പ്രവര്‍ത്തകയുമായ 'ടോട്ടോച്ചാന്‍' തന്റെ സ്‌കൂള്‍ സ്മരണകള്‍ അയവിറക്കുകയാണ് പുസ്തകത്തിലൂടെ.

റ്റോമോ ഗാക്വെന്‍ എന്ന സ്‌കൂളിന്റെ ഏറ്റവും വലിയ സവിശേഷത അവിടത്തെ തീവണ്ടിപ്പള്ളിക്കൂടമാണ്. തീവണ്ടിയുടെ കമ്പാര്‍ട്ട്‌മെന്റുകളാണ് ക്ലാസ് മുറികളായി ഉപയോഗിച്ചു കൊണ്ടിരുന്നത്. 'ടോട്ടോച്ചാന്‍' എന്ന പുസ്തകം ലോകമെമ്പാടുമുള്ള ഭാഷകളില്‍ ബെസ്റ്റ് സെല്ലറായപ്പോള്‍ തീവണ്ടിപ്പള്ളിക്കൂടവും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു.

അത്തരത്തില്‍ ക്ലാസ് മുറികളെ അണിയിച്ചൊരുക്കുകയാണ് കൂനമ്മാവ് സെന്റ് ഫിലോമിനാസ് എല്‍.പി. സ്‌കൂള്‍. ശില്പിയും കലാകാരനുമായ ബിജു ദേവസ്സിയാണ് തീവണ്ടിപ്പള്ളിക്കൂടത്തെ അണിയിച്ചൊരുക്കിയത്. പി.ടി.എ. പ്രസിഡന്റ് ഫാ. സംഗീത് അടിച്ചില്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എ.ഒ. ആന്റപ്പന്‍, പി.ടി.എ. അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീവണ്ടി ക്ലാസ് മുറികള്‍ ഒരുക്കിയത്. ക്ലാസ് മുറിയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച നിര്‍വഹിക്കും.

 

 




MathrubhumiMatrimonial