എണ്‍പത് തികഞ്ഞ വൃക്ഷങ്ങളുടെ അമ്മയ്ക്ക് എണ്‍പത് വൃക്ഷത്തൈകള്‍ നട്ട് ആദരം
Posted on: 05 Mar 2015
മുതുകുളം: എണ്‍പതിന്റെ നിറവിലെത്തിയ വൃക്ഷലതാദികളുടെ അമ്മയ്ക്ക് എണ്‍പത് വൃക്ഷത്തൈകള്‍ നട്ട് ആദരം. സാമൂഹിക വനവത്കരണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന വൃക്ഷമിത്രംവനമിത്ര അവാര്‍ഡ് ജേത്രി കണ്ടല്ലൂര്‍, പുതിയവിള കൊല്ലകല്‍ ദേവകിഅമ്മയ്ക്കാണ് പരിസ്ഥിതിസ്‌നേഹികളുടെ കൂട്ടായ്മയായ 'ഗ്രീന്‍ വെയിന്‍' പ്രവര്‍ത്തകര്‍ തൈകള്‍ നട്ട് ആദരം നല്‍കിയത്.
കൊല്ലകല്‍ തറവാട്ടിലെത്തി മുറ്റത്തും പരിസരത്തുമായി നാഗപ്പൂ, രുദ്രാക്ഷം, ഹിമാലയന്‍ സൈക്കസ്, നീലക്കടമ്പ് തുടങ്ങിയവയാണ് നട്ടത്. ഗ്രീന്‍ വെയിന്‍ ദേശീയ കോഓര്‍ഡിനേറ്റര്‍ര്‍ സ്വാമി സംവിദാനന്ദാണ് ആദ്യ തൈ നട്ടത്. ജില്ലാകോഓര്‍ഡിനേറ്റര്‍ റാഫി രാമനാഥ്, മഹീഷ് മലരിമേല്‍, ചിത്തിര, ജി. രാധാകൃഷ്ണന്‍, അജു ജോണ്‍, ഗോപകുമാര്‍ കൊമ്പിപ്പള്ളി, സി. കൃഷ്ണന്‍കുട്ടി, ജി. അനില്‍കുമാര്‍, ബി. ശ്രീലത എന്നീ ഗ്രീന്‍ വെയിന്‍ പ്രവര്‍ത്തകരും ആദരവായി തൈകള്‍ നട്ടു.
ദേവകിഅമ്മയുടെ മകളും പരിസ്ഥിതിപ്രവര്‍ത്തകയുമായ പ്രൊഫ. ഡി. തങ്കമണി കൊല്ലകല്‍ വീട്ടിലെത്തി വൃക്ഷസസ്യ വൈവിധ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. 20 വര്‍ഷംകൊണ്ട് ഇന്ത്യയൊട്ടാകെ 100 കോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഗ്രീന്‍ വെയിന്‍' പ്രവര്‍ത്തിക്കുന്നത്.