കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ അസം സ്വദേശി അറസ്റ്റില്‍
Posted on: 05 Mar 2015
തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലുടനീളം കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്ന അസം സ്വദേശിയെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റുചെയ്തു. അസം നഗാവ് ജില്ലയില്‍ കാക്കി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബിജോയി മജുംദാര്‍(22) ആണ് അറസ്റ്റിലായത്. രാജാജി നഗറിലെ ചില്ലറവില്പനക്കാരന് കഞ്ചാവ് കൈമാറാന്‍ കാത്തുനില്‍ക്കവെ ചെങ്കല്‍ച്ചൂള ശിവാനന്ദ പ്രസ്സിന് സമീപംെവച്ചാണ് ഇയാള്‍ പിടിയിലായത്.
കഞ്ചാവുകച്ചവടം നടക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ച് ചില്ലറവില്പനക്കാരെ കണ്ടെത്തുന്ന രീതിയാണ് ഇയാളുടേതെന്ന് പോലീസ് അറിയിച്ചു. തന്റെയൊപ്പം മറ്റൊരു അസം സ്വദേശികൂടിയുണ്ടെന്നും കഞ്ചാവ് എത്തിക്കാനായി അയാള്‍ നാട്ടിലേക്ക് പോയിരിക്കുകയാണെന്നും ബിജോയി പോലീസിനെ അറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി ശ്രമം നടത്തുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് അറിയിച്ചു.
കന്റോണ്‍മെന്‍റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് സി.ഐ. പി.അനില്‍കുമാര്‍, എസ്.ഐ. രാധാകൃഷ്ണന്‍ നായര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അമ്പിളിക്കുട്ടന്‍, തങ്കച്ചന്‍, സിബി, ശ്രീകാന്ത് എസ്.നായര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.