Crime News

സി.ആര്‍.പി.എഫ്. ജവാന്‍ സ്വയം വെടിവെച്ചു മരിച്ചു

Posted on: 05 Mar 2015


ജംഷേദ്പുര്‍: ജാര്‍ഖണ്ഡിലെ സിറായികേല-കര്‍സ്വാന്‍ ജില്ലയിലെ സി.ആര്‍.പി.എഫ്. ക്യാമ്പില്‍ സൈനികന്‍ വെടിവെച്ചു മരിച്ചു. രഞ്ജന്‍ കുമാര്‍ എന്നയാളാണ് ബുധനാഴ്ച രാവിലെ സര്‍വീസ് റിവോള്‍വര്‍കൊണ്ട് സ്വയം വെടിവെച്ചുമരിച്ചത്.

ബിഹാറിലെ കാഖരിയ സ്വദേശിയാണ്. രണ്ട് ദിവസം മുന്പാണ് ഇയാളെ മുഖാമയില്‍നിന്ന് ചക്രദാര്‍പുരിലേക്ക് സ്ഥലം മാറ്റിയത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial