കാറും ബൈക്കും കൂട്ടിമുട്ടി എസ്.എസ്.എല്‍.സി. വിദ്യാര്‍ഥി മരിച്ചു
Posted on: 05 Mar 2015
പൊയിനാച്ചി: കാറും ബൈക്കും കൂട്ടിമുട്ടി എസ്.എസ്.എല്‍.സി. വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്ത് ബി യിലെ എന്‍.മുഹമ്മദ് ശാഫി (16)യാണ് മരിച്ചത്.
തെക്കില്‍ ജുമാമസ്ജിദിനടുത്ത ബഡുവന്‍ കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ചെര്‍ക്കള-ബദിയഡുക്ക റോഡില്‍ എടനീര്‍മഠം ഗേറ്റിന് സമീപമാണ് അപകടം. ജ്യേഷ്ഠന്റെ ബൈക്കെടുത്ത് പോകുന്നതിനിടയില്‍ ചെര്‍ക്കള ഭാഗത്തേക്ക് വരികയായിരുന്ന കാറാണിടിച്ചത്.
നാട്ടുകാര്‍ ചെങ്കളയിലെ സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങള്‍: നംസീര്‍, അബ്ദുല്‍റഹ്മാന്‍, അഹ്മദ്, സഫ്രീന, സംസീറ. കാര്‍ഡ്രൈവര്‍ക്കെിതരെ കാസര്‍കോട് ട്രാഫിക് പോലീസ് േകസെടുത്തു. പഠനത്തിനിടെ ശാഫി തെക്കില്‍ഭാഗത്ത് പത്രവിതരണത്തിന് സഹായിച്ചിരുന്നു.