Crime News

26 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

Posted on: 04 Mar 2015



മുത്തങ്ങ (വയനാട്): ചെക്ക് പോസ്റ്റില്‍ 26 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ചൊവ്വാഴ്ച രാവിലെ 6.30നാണ്‌ െബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കര്‍ണാടക ബസ്സില്‍ നിന്ന് പണം പിടികൂടിയത്. ബെംഗളൂരു സ്വദേശിയായ രാഘവേന്ദ്ര (32) ആണ് കുഴല്‍പ്പണവുമായി പിടിയിലായത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.

ഫിബ്രവരി 24ന് മുത്തങ്ങയില്‍ നിന്ന് 20 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടിയിരുന്നു. പ്രതിയെ ചൊവ്വാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കി. മാനന്തവാടി ഡിവൈ.എസ്.പി. പ്രേം കുമാര്‍, ബത്തേരി സി.ഐ. ബിജുലാല്‍, എസ്.ഐ. അഗസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

 

 




MathrubhumiMatrimonial