നിഷാമിനെതിരെ കാപ്പ
Posted on: 04 Mar 2015
തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കത്ത് പ്രചരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ജേക്കബ്ബ് ജോബ് സിറ്റി പോലീസ് കമ്മീഷണറായിരിക്കുമ്പോള്‍ നല്കിയതായി പറയുന്ന കത്താണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
കാപ്പ ചുമത്താന്‍ വേണ്ട വിവരങ്ങള്‍ നല്കുന്നതില്‍ താമസം വരുത്തിയെന്നാരോപിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ പേരാമംഗലം സി.ഐ.ക്ക് ഫിബ്രവരി ഏഴിന് അയച്ച കത്താണിത്. എന്നാല്‍, ഇങ്ങനെയൊരു കത്തു ലഭിച്ചിട്ടില്ലെന്നും കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ വൈകിച്ചിട്ടില്ലെന്നുമാണ് പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
സംഭവം നടന്നതിന്റെ പിറ്റേദിവസം എ.ഡി.ജി.പി. നേരിട്ടുവന്നാണ് കാപ്പ സംബന്ധിച്ച നിര്‍ദ്ദേശം നല്കിയത്. അന്നുതൊട്ട് അതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാല്‍, ഇതിനാവശ്യമായ കേസുകള്‍ നിഷാമിനെതിരെ ഉണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ നടത്തിയ തെളിവെടുപ്പിനെത്തുടര്‍ന്ന് രണ്ടു ശക്തമായ കേസുകള്‍കൂടി ലഭിച്ചു. ജനവരി ഒമ്പതിനുശേഷമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഒത്തുതീര്‍ന്ന കേസുകളും കാപ്പയില്‍ ഉള്‍പ്പെടുത്താമെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഫിബ്രവരി 20നാണ്.
കാപ്പ ചുമത്തുന്നതിനായി നിഷാമിനെതിരെയുള്ള ക്രിമിനല്‍ കേസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടെങ്കിലും ഇതു ലഭ്യമായില്ലെന്നും ഫിബ്രവരി പത്തിനു മുമ്പ് റിപ്പോര്‍ട്ട് കമ്മീഷണറേറ്റില്‍ എത്തിക്കണമെന്നും ആവശ്യപ്പെടുന്നതാണ് കത്ത്. 16ന് ഉച്ചയ്ക്കുശേഷമാണ് ചന്ദ്രബോസ് ആസ്പത്രിയില്‍ മരിക്കുന്നത്. മരണം നടന്ന് 19-ാം ദിവസമാണ് നിഷാമിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള അപേക്ഷ ജില്ലാ മജിസ്‌ട്രേറ്റായ കളക്ടര്‍ക്ക് ലഭിക്കുന്നത്.
നിഷാമിനെതിരെ കാപ്പ ചുമത്തുമെന്ന് ചന്ദ്രബോസ് ആക്രമിക്കപ്പെട്ട ദിവസം പകലാണ് എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി ശോഭാ സിറ്റിയിലെത്തിയശേഷം വ്യക്തമാക്കിയത്. അന്നത്തെ കമ്മീഷണറായിരുന്ന ജേക്കബ്ബ് ജോബിനോടും ഇതുമായി ബന്ധപ്പെട്ട നടപടികളാരംഭിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

നിഷാമിന്റെ ജാമ്യാപേക്ഷ ഏഴിലേക്ക് നീട്ടി
തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാര്‍ച്ച് ഏഴിലേക്കു മാറ്റി. ചൊവ്വാഴ്ച സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിച്ചത്. നിഷാം ഹാജരാകുമെന്ന ധാരണയില്‍ ധാരളം പേര്‍ കോടതി പരിസരത്ത് എത്തിയിരുന്നു.