ഡല്‍ഹിയിലെ ദേവാലയ ആക്രമണം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
Posted on: 04 Mar 2015
കോട്ടയം: അടുത്തിടെ ഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ട പള്ളികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനും നാശനഷ്ടങ്ങള്‍ വിലയിരുത്താനും പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് അഡ്വ. പി.പി.ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കുെമന്നും ജോസഫ് വ്യക്തമാക്കി. അഡ്വ. വി.കെ.ബിജുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.