Crime News

വിമാനയാത്രയ്ക്കിടെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

Posted on: 04 Mar 2015




കൊണ്ടോട്ടി:
കുവൈത്തില്‍നിന്ന് മടങ്ങിയ യുവാവിന്റെ വിലപിടിപ്പുളള സാധനങ്ങള്‍ വിമാനയാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. തൃപ്പനച്ചി പാതിറിശ്ശേരി ശങ്കര്‍നിവാസില്‍ പി. രധുനാഥാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടതായി എയര്‍ ഇന്ത്യയ്ക്കും കരിപ്പൂര്‍ പോലീസിനും പരാതിനല്‍കിയത്.
ഫിബ്രവരി 24നാണ് യുവാവ് കുവൈത്തില്‍നിന്ന് കരിപ്പൂര്‍ വഴി നാട്ടിലേക്ക് മടങ്ങിയത്. കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് വിമാനത്തില്‍ കയറുന്നതിനിടെ കയ്യിലുണ്ടായിരുന്ന ബാഗ് ലഗേജിലേക്കുമാറ്റണമെന്ന് അധികൃതര്‍ കര്‍ശനമായി ആവശ്യപ്പെട്ടു. അടുത്തദിവസം രാവിലെ കരിപ്പൂരില്‍ എത്തിയശേഷം ലഗേജ് കൈപ്പറ്റിയെങ്കിലും ഹാന്‍ഡ്ബാഗ് ലഭിച്ചില്ല. ചെക്ക്ബുക്ക്, ക്രെഡിറ്റ് കാര്‍ഡ്, വിലപിടിപ്പുള്ള മൊബൈല്‍ഫോണുകള്‍, സ്വര്‍ണം, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ബാഗിലുണ്ടായിരുന്നു. ഒരാഴ്ചയായിട്ടും ബാഗ് കണ്ടെത്താനോ കൃത്യമായ മറുപടിനല്‍കാനോ അധികൃതര്‍ക്ക് കഴിയാത്തതിനെത്തുടര്‍ന്നാണ് യുവാവ് പരാതിനല്‍കിയത്.

 

 




MathrubhumiMatrimonial