
അടച്ചിട്ടവീട്ടില്‍നിന്ന് രണ്ടുലക്ഷത്തിന്റെ ലോഹപ്പാത്രങ്ങള്‍ കവര്‍ന്നു
Posted on: 04 Mar 2015
തിരൂരങ്ങാടി : അടച്ചിട്ടവീട്ടില്‍നിന്ന് രണ്ടുലക്ഷം രൂപയുടെ ലോഹപ്പാത്രങ്ങള്‍ മോഷണംപോയതായി പരാതി. ചെമ്മാട് തൃക്കുളം പെട്രോള്‍പമ്പിനുസമീപമുള്ള വീട്ടിലാണ് മോഷണംനടന്നത്. കഴിഞ്ഞ ഡിസംബറില്‍ വീടുപൂട്ടി ബെംഗളൂരുവിലേക്ക് പോയതായിരുന്നു വീട്ടുകാര്‍. കഴിഞ്ഞദിവസം വാതില്‍ തുറന്നുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. കോലഞ്ചേരി ശശികുമാറിന്റെ പരാതിയില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
