goodnews head

ഹ്യദയം നിറയെ സ്‌നേഹവുമായി ഒരു പ്രവാസി

Posted on: 25 Feb 2015




കോഴിക്കോട് : 2007 ലാണ് കോഴിക്കോട് മിഠായിത്തെരുവില്‍ എട്ടു പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ പടക്കകടയില്‍ ജോലിചെയ്തിരുന്ന നാല് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു.അപകടം നടന്ന് വര്‍ഷം 8 വര്‍ഷം കഴിഞ്ഞെങ്കിലും നടുക്കം മാറാത്ത ഇവരുടെ കുടുംബാംഗങ്ങളെ തേടി സൗദിയിലെ വ്യവസായി മാമുക്കോയ എത്തി. പത്രത്തില്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ തുച്ഛമായ നഷടപരിഹാരത്തുകയുടെ വാര്‍ത്ത കണ്ടപ്പോള്‍, മാമുക്കോയയുടെ ഹ്യദയം നൊന്തു. മരിച്ച നാലു പേരെയും കുറിച്ച് ചിന്തിച്ചപ്പോള്‍ മാമുക്കോയ്ക്ക് തന്റെ മക്കളെയാണ് ഓര്‍മ്മ വന്നത്. അതേ പ്രായം. പിന്നെയൊന്നുമോര്‍ത്തില്ല ബക്രീദിനായി നാട്ടിലെത്തിയപ്പോള്‍ മരിച്ചവരുടെ ബന്ധുക്കളെ തേടിപ്പിടിച്ച് ചെക്ക് നല്‍കി. സ്വന്തം നാട്ടുകാരോട് ഹ്യദയം നിറയെ സ്‌നേഹവുമായി ഒരു പ്രവാസി.


 

 




MathrubhumiMatrimonial