
അരിമണലില്‍ യുവാക്കള്‍ നിര്‍മിച്ചു പ്രകൃതിക്കിണങ്ങുന്ന തടയണ
Posted on: 24 Feb 2015

കാളികാവ്: കാളികാവ്, കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള അരിമണല്‍പുഴയില്‍ തടയണനിര്‍മിച്ചു. വെള്ളക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം അരിമണല്‍ ഓറിയോണ്‍ ക്‌ളബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തടയണകെട്ടിയത്. പ്ലാസ്റ്റിക് ചാക്കുകളുപയോഗിച്ച് തടയണനിര്‍മിക്കുന്നതിന് വിലേക്കര്‍പ്പെടുത്തിയതിനാല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് തടയണനിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. പുഴങ്കല്ലുകള്‍ വാരിക്കൂട്ടി തീര്‍ത്തും പ്രകൃതിക്കനുയോജ്യമായ രീതിയിലാണ് അരിമണലില്‍ തടയണനിര്‍മിച്ചത്. അരിമണലിനുതാഴെ ചാഴിയോടിലും നാട്ടുകാര്‍ പണം പിരിച്ചെടുത്ത് ഇതേമാതൃകയില്‍ തടയണനിര്‍മിച്ചിട്ടുണ്ട്. പലയിടങ്ങളിലും അശാസ്ത്രീയരീതിയിലുള്ള തടയണകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും കളക്ടര്‍ നിര്‍ദേശിച്ച മാതൃകയിലാണ് അരിമണലില്‍ തടയണ പണിതിട്ടുള്ളതെന്ന് ഓറിയോണ്‍ ക്‌ളബ്ബ് ഭാരവാഹികള്‍ പറഞ്ഞു. പുഴയില്‍ വെള്ളം കെട്ടിനിര്‍ത്തുന്നതോടെ സമീപങ്ങളിലെ കിണറുകളിലെ ജലനിരപ്പുംകൂടിയിട്ടുണ്ട്.പുഴയില്‍ ഒഴുക്കുകൂടിയാല്‍ തടയണയിലെ കല്ലുകള്‍ നിരന്ന് പഴയരീതിയിലാകുമെന്ന് ഓറിയോണ്‍ ക്‌ളബ്ബ് പ്രസിഡന്റ് തോട്ടുങ്ങല്‍ സഫര്‍, സെക്രട്ടറി ചേലാക്കോടന്‍ അന്‍വര്‍, സി.പി. സിറാജ്, എന്‍. റിയാസ് എന്നിവര്‍ പറഞ്ഞു.
