goodnews head

ഈ സ്‌നേഹസമ്മാനത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം

Posted on: 22 Nov 2014




നെല്ലിമുകള്‍ (അടൂര്‍): ഇനി ഈ കൊച്ചുവിദ്യാലയത്തിലെ കുരുന്നുകളുടെ കളിചിരിയില്‍ പ്രിയ അധ്യാപികയുടെ നന്മനസും നിറഞ്ഞുചേരും. സ്‌കൂള്‍ അങ്കണത്തില്‍ ഒരു വിനോദകേന്ദ്രം ഒരുക്കുന്നതിന് സ്വര്‍ണവള സ്‌നേഹസമ്മാനമായി സ്‌കൂളിനു നല്‍കി മാതൃകയാവുകയാണ് നെല്ലിമുകള്‍ ഗവ.എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപിക ബി.പ്രസന്നകുമാരി.

അടൂര്‍ സബ്ജില്ലാ ശാസ്ത്രമേളയില്‍ നെല്ലിമുകള്‍ ഗവ.എല്‍.പി. സ്‌കൂളിന് ഓവറോള്‍ കിരീടം ലഭിച്ചിരുന്നു. ശാസ്ത്രമേളയില്‍ പങ്കെടുത്ത സ്‌കൂളിലെ 15 വിദ്യാര്‍ഥികളെ അനുമോദിക്കാനായി വെള്ളിയാഴ്ച 11ന് സ്‌കൂളില്‍ചേര്‍ന്ന യോഗത്തില്‍വച്ചാണ് തന്റെ എളിയ സംഭാവന നല്‍കുന്നുവെന്ന് പറഞ്ഞ് കൈയില്‍കിടന്ന ഒരു പവനിലധികംവരുന്ന സ്വര്‍ണവള ഉദ്ഘാടകയായിരുന്ന കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.ഉഷാകുമാരിയെ ഏല്പിച്ചത്. ടീച്ചറുടെ സ്‌നേഹസമ്മാനം സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ജയപ്രസാദിനെ പ്രസിഡന്റ് ഏല്‍പിച്ചു. ശാസ്ത്രമേളയില്‍ പങ്കെടുത്തവരെ അനുമോദിക്കുന്ന യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.ഉഷാകുമാരി ഉദ്ഘാടനംചെയ്തു. ആര്‍.ജയപ്രകാശ് അധ്യക്ഷതവഹിച്ചു.

 

 




MathrubhumiMatrimonial