പന്നിപ്പനി 200 കോടി ആള്‍ക്കാരെ ബാധിക്കുമെന്ന് ഡബ്ലു.എച്ച്.ഒ

Posted on: 25 Jul 2009



ജനീവ: അടുത്ത രണ്ടു വര്‍ഷത്തിനകം പന്നിപ്പനി 200 കോടി ആള്‍ക്കാരെ ബാധിക്കുമെന്ന് ലോകാരോഗ്യസംഘടന.

ഇതിനോടകം 160 ലോകരാജ്യങ്ങളില്‍ ഈ മഹാമാരി വ്യാപിച്ചു കഴിഞ്ഞു. പന്നിപ്പനി വൈറസ് അതിന്റെ ആദ്യഘട്ടത്തിലാണെന്നും ലോകാരോഗ്യസംഘടനയുടെ വക്താവ് കെയ്ജി ഫുക്കൂദ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കകം 800 പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചിരുന്നു. ജൂലായ് ആറിന് ശേഷം മരിച്ചവരുടെ എണ്ണം ഏതാണ്ട് 300-ആണ്.

പന്നിപ്പനി കാണപ്പെട്ട രാജ്യങ്ങളിലെല്ലാം 12-നും 17-നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗലക്ഷണങ്ങള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയില്‍ നിന്നാണ് കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയതെങ്കിലും രോഗബാധിതരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ദ്ധനവുള്ള രാജ്യം ഇപ്പോള്‍ ചിലിയാണ്. അര്‍ജന്റീന, ബ്രിട്ടണ്‍, മെക്‌സിക്കോ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലും ഏറെ പനിബാധിതരുണ്ട്.

വിദഗ്ധചികിത്സ കൂടാതെ പ്രതിരോധ വാക്‌സിനുകളുടെ ഉത്പാദനവും ത്വരിതപ്പെടുത്തണമെന്നും ഫുക്കൂദ ഓര്‍മിപ്പിച്ചു.


പന്നിപ്പനി മഹാമാരിയായി പ്രഖ്യാപിച്ചു

പന്നിപ്പനി-പുതിയ മഹാമാരി

അറിയേണ്ട വസ്തുതകള്‍

പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊണ്ട് പുതിയ വൈറസുകള്‍

ലിങ്കുകള്‍



MathrubhumiMatrimonial