ഉയരത്തികവും ചങ്കൂറ്റവും-കിരണ്‍ നാരായണന്‍കുട്ടി
Posted on: 23 Jul 2009
-ശ്രീകുമാര്‍ അരൂക്കുറ്റി

അക്ഷരനഗരിയായ കോട്ടയത്തിന്റെ തിരുമുറ്റത്തെ ഉഗ്രപ്രതാപിയായ ഉയരക്കേമന്‍; അതാണ് കിരണ്‍ നാരാണന്‍കുട്ടി. ആനയുടെ ഉയരപ്രാമാണ്യത്തിനും തലയെടുപ്പിനും മുന്നില്‍ മറ്റെല്ലാ ലക്ഷണത്തികവുകളും നിഷ്പ്രഭമാകുന്ന പുതിയ കാലത്തിന്റെ ആനകമ്പക്കാഴ്ചകള്‍ക്കിടയില്‍ കിരണ്‍ നാരായണന്‍കുട്ടിയെന്ന കോട്ടയത്തുകാരന്‍ ആള്‍ക്കൂട്ടങ്ങളുടെ ലഹരിയും ആവേശവുമാവുന്നുണ്ടെങ്കില്‍ അതിനു കാരണം അവന്റെ ഉയരപ്രഭാവം തന്നെ.
ഉയരവും തലയെടുപ്പും കൊണ്ടുതന്നെ ഒരു ഉത്സവപ്പറമ്പിലെ ആള്‍ക്കൂട്ടത്തിന്റെയാകെ കണ്ണിലുണ്ണിയാവാന്‍ കഴിയുന്ന ഒരാന; അവന്‍ സ്വഭാവത്തിന്റെ കാര്യത്തില്‍ ശരിക്കും 'ഒരൊറ്റച്ചൂടന്‍' കൂടിയായാലോ.... ഭയഭക്തി ബഹുമാനംകൊണ്ട് ജനസഞ്ചയം സ്വയമറിയാതെ തന്നെ അവന്റെ കൈപ്പാടകലത്തു നിന്ന് ഇത്തിരി പിന്നോട് മാറും.
കിരണ്‍ നാരായണന്‍കുട്ടിയെന്ന ഈ ആനകേമന്‍ ഒരേസമയം, നമ്മള്‍ മനുഷ്യര്‍ക്ക് മുന്നില്‍ ആനയെന്ന പെരുംശരീരിയുടെ ഇരട്ടമുഖങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്. ഭൂമിയിലെ സൃഷ്ടികളില്‍ ആനയെപ്പോലെ രൂപഗാംഭീര്യംകൊണ്ട് മനുഷ്യനെ ഇത്രയധികം രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു ജീവിയുമുണ്ടാവില്ല. അതുപോലെ തന്നെ ആനയൊന്നിടഞ്ഞാല്‍ അടിമുടി വിറയ്ക്കാത്ത മനുഷ്യരുമുണ്ടോ. ഒരേ സമയം പ്രൗഢഗാംഭീര്യവും വന്യബീഭത്സതയും സമന്യയിക്കുന്ന കരിവീരത്തിരുമകന്‍-അതാണ് നാരായണന്‍കുട്ടി.

കിരണ്‍ നാരായണന്‍കുട്ടി മുമ്പൊക്കെ ഇടയ്ക്കിടക്ക് ഓരോ മയക്കുവെടി മേടിച്ചിരുന്നു. ഒരൊറ്റവര്‍ഷം തന്നെ രണ്ടും മൂന്നും മയക്കുവെടികള്‍ മേടിച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്്. പക്ഷെ അവന്റെ എല്ലാ വീരസ്യങ്ങളും അതേപടി ഉള്‍ക്കൊണ്ടു തന്നെ അവനെ നെഞ്ചേറ്റി ലാളിക്കുവാന്‍ എന്നും ആരാധകരുടെ വലിയൊരു നിരതന്നെയുണ്ടായിരുന്നു എന്നതും നേര്.
കോട്ടയം സ്വദേശിയായ കിരണ്‍മധുവാണ് നാരായണന്‍കുട്ടിയുടെ ഉടമ. നാരായണന്‍കുട്ടിയെ കൂടാതെ-ഗണപതി, കണ്ണന്‍ എന്ന് രണ്ട് ആനകള്‍ക്കൂടി മധുവിനുണ്ട്. ഇന്നിപ്പോള്‍ നാല്‍പ്പതുകളുടെ നടവഴികള്‍താങ്ങുന്ന ഈ ആന ജന്മംകൊണ്ട് ബീഹാറിയാണ്. ഉത്തരേന്ത്യയില്‍ നിന്നും ഇവനെ കണ്ടെത്തിയ മലയാളി നേരെ തൃശ്ശൂര്‍-പാലക്കാടന്‍ മേഖലയില്‍ എത്തിച്ചു. ഒത്തിരിയൊത്തിരി ഗജരാജകില്ലാഡികളെ കണ്ടുകണ്ട് കണ്ണ് പുളിച്ചുനില്‍ക്കുന്ന പൂരനഗരിക്കാര്‍ക്കുണ്ടോ ഈ ശരാശരിക്കാരനെ കണ്ണിന് പിടിക്കുന്നു.
അങ്ങനെ അധികം വൈകാതെ അവന്‍ തെക്കന്‍ നാട്ടിലേക്കെത്തി. പിന്നെയും ചില കൈമറിയലുകള്‍. പല കൈമറിഞ്ഞ് ഒടുവില്‍ ചങ്ങനാശ്ശേരിയിലെ ഒരു 'കാര്യമുട്ടം' തറവാട്ടില്‍ എത്തുന്നു. എടുത്തുപറയത്തക്ക സവിശേഷതകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ആനച്ചെറുക്കന്‍ അന്ന് 'കാര്യമുട്ടംആന' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

പിന്നെ കാര്യമുട്ടത്തുവീട്ടില്‍ കൊച്ചുപെണ്ണമ്മ ഭാരതിക്കുട്ടിയമ്മ തന്റെ മരുമകളായ സീതമ്മയ്ക്ക് ആനയുടെ അവകാശം നല്‍കി. അങ്ങനെ ചങ്ങനാശ്ശേരിയില്‍ നിന്നും അവന്‍ ആലപ്പുഴയിലും എത്തി. ഉടമകള്‍ ആലപ്പുഴക്കാരാണെങ്കിലും പക്ഷെ, അക്കാലത്ത് ആന കൂടുതല്‍ സമയവും നിന്നിരുന്നത് ഒരു പാട്ടക്കാരന്റെ മേല്‍നോട്ടത്തിലായിരുന്നു. നല്ലൊരു കളരിമര്‍മ്മാണി ആശാനായിരുന്നു ആ പാട്ടക്കാരന്‍ ആനയില്‍ പ്രയോഗിച്ച ചില ഔഷധക്കൂട്ടുകളും വിശേഷവിഭവങ്ങളും ആണ് ശരിക്കും പറഞ്ഞാല്‍ നാരായണന്‍കുട്ടിയെന്ന ശരാശരിക്കാരനെ ആര് കണ്ടാലും കൊതിക്കുന്ന ആരോഗ്യദൃഡഗാത്രനാക്കി മാറ്റിയത്.
1997-ലാണ് മധു നാരായണന്‍കുട്ടിയെ സ്വന്തമാക്കുന്നത്. നാരായണന്‍കുട്ടിയുടെ അല്‍പ്പസ്വല്‍പ്പം വില്ലത്തരങ്ങള്‍ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയുള്ള ഒരു കച്ചവടം ആയിരുന്നു അത്. ആനയല്ലേ, കറതീര്‍ന്ന ഒരാണല്ലേ..... ഇത്തിരി എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടിയില്ലെങ്കില്‍ അവന്‍ പിന്നെയെന്ത് ആന-അതായിരുന്നു മധുവിന്റെ നിലപാട്. ഒപ്പം നന്നായി ശ്രദ്ധിച്ചാല്‍, പരിപാലിച്ചാല്‍ ആനയുടെ സ്വഭാവം ഒരു പരിധിവരെയൊക്കെ മാറ്റിയെടുക്കാമെന്ന ആത്മവിശ്വാസവും.....അതെ, ഉടമയുടെ പ്രതീക്ഷ പോലെ, തന്റെ പഴയകാല വിക്രിയകള്‍ക്ക് ഒരളവോളം അവധി പ്രഖ്യാപിച്ച് കിരണ്‍ നാരായണന്‍കുട്ടി പ്രശസ്തിയുടെ പുതിയ ആകാശങ്ങള്‍ തേടുകയാണ്.

sreekumararookutty@gmail.com
Tags: Elephant, Kerala Festivals, Anachantham, Kiran Narayanankutty