മാധവിക്കുട്ടിയെ കബറടക്കിയത് അപരാധം - കുമ്മനം
Posted on: 03 Jun 2009
കൊച്ചി:മതം മാറിയെങ്കിലും സംസ്‌കാരം മാറാതിരുന്ന മാധവിക്കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ അവരുടെ ആഗ്രഹപ്രകാരം നടത്താതിരുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
തന്റെ മതംമാറ്റം ഒരു തെറ്റായിരുന്നുവെന്ന് മാധവിക്കുട്ടി സമ്മതിച്ചിട്ടുണ്ട്. പലതും നിഘേധിച്ചിട്ടുള്ള മാധവിക്കുട്ടി ഇക്കാര്യം മാത്രം നിഷേധിച്ചിട്ടില്ല. അവസാനകാലഘട്ടത്തില്‍ അവര്‍ ജീവിച്ചത് ഇസ്‌ലാമിക ആചാരപ്രകാരമായിരുന്നില്ല എന്നതിന് വേണ്ടുവോളം തെളിവുകളുണ്ട്.
പുണെയിലെ ആശുപത്രിരേഖയിലും സംസ്‌കരിക്കുന്നതിന് അനുമതി ലഭിച്ച പുണെ കോര്‍പ്പറേഷന്റെ രേഖയിലും കമലാദാസ് എന്നാണ് പേരുള്ളത്. ഒരിടത്തും കമല സുരയ്യ എന്ന പേരില്ല. മകന്‍ ജയസൂര്യയുടെ പുണെയിലെ വസതിയിലും മുംബൈയിലെ കേരളാഹൗസിലും ഹൈന്ദവാചാരപ്രകാരമാണ് ചടങ്ങുകള്‍ നടന്നത്. അന്ത്യകര്‍മങ്ങള്‍ സ്വാതന്ത്ര്യത്തോടും വിധിപ്രകാരവും ചെയ്യുന്നതില്‍നിന്ന് മാധവിക്കുട്ടിയുടെ ബന്ധുക്കളെ വിലക്കുകയും നിസ്സഹായരാക്കുകയും ചെയ്തവര്‍ ആരായാലും സാംസ്‌കാരികകേരളം അവര്‍ക്ക് മാപ്പുനല്‍കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.