ആമി ഓര്‍മ്മയാവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
Posted on: 02 Jun 2009

തിരുവനന്തപുരം: കഥകള്‍ ബാക്കിയാക്കി കഥപോലൊരു ജീവിതം കടന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട ആമി ഓര്‍മ്മയാവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.
കമലാസുരയ്യയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിങ്കളാഴ്ച രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് എത്തുമ്പോള്‍ പ്രിയപ്പെട്ട എഴുത്തുകാരിയെ യാത്രയാക്കേണ്ടവരൊക്കെ അവിടെയുണ്ടായിരുന്നു. മരണത്തിന്റെ മടിയില്‍ കിടക്കുമ്പോള്‍ വിസ്മയസുന്ദരമായ ആ മുഖം വിളറിയിരുന്നു. നഷ്ടപ്പെട്ട ആ പുഞ്ചിരി അന്തരീക്ഷത്തെ വല്ലാതെ ശോകമൂകമാക്കി.
കമലാസുരയ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നീണ്ട നിര തന്നെ സെനറ്റ് ഹാളിലുണ്ടായിരുന്നു. മന്ത്രിമാര്‍, പൊതു പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, വാക്കുകളാല്‍ അവര്‍ കാട്ടിയ ഇന്ദ്രജാലങ്ങളില്‍ മതിമറന്ന വായനക്കാര്‍, സുഹൃത്തുക്കള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍.... അങ്ങനെ നിരവധി പേര്‍.
സംസ്ഥാനത്തിനുവേണ്ടി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഗവര്‍ണര്‍ക്കുവേണ്ടിയും പുഷ്പചക്രം സമര്‍പ്പിച്ചു. പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട പ്രാര്‍ഥിച്ചു. പല വരികളായി നിന്ന് നിരവധി പേര്‍ അവര്‍ക്ക് അന്ത്യാഞ്ജലി നേര്‍ന്നു.
ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, സക്കറിയ, പെരുമ്പടവം ശ്രീധരന്‍, പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജ് തുടങ്ങി മാധവിക്കുട്ടിയുമായി ആത്മബന്ധം സ്ഥാപിച്ചിരുന്ന എഴുത്തുകാരൊക്കെ അവസാനമായി ഒരു നോക്ക് കാണാനെത്തിയിരുന്നു. മക്കളായ എം.ഡി. നാലപ്പാടും ചിന്നനും ജയസൂര്യയും ഒപ്പമുണ്ടായിരുന്നു.
പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രണ്ട് മണിക്കൂര്‍ നേരം സെനറ്റ് ഹാളില്‍ അണമുറിയാത്ത തിരക്കായിരുന്നു. രാത്രി പത്തരയോടെ മൃതദേഹം മകന്‍ എം.ഡി. നാലപ്പാടിന്റെ ഭാര്യ ലക്ഷ്മിയുടെ വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്ക് പാളയം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ കമലാസുരയ്യയുടെ ഭൗതികശരീരം മറയും.