സമാനതകളില്ലാത്ത യശസ്സ് നേടിത്തന്ന എഴുത്തുകാരി - ഒ.എന്‍.വി.
Posted on: 01 Jun 2009
തിരുവനന്തപുരം: മലയാള സാഹിത്യത്തിന് സമാനതകളില്ലാത്ത യശസ്സും ആദരവും നേടിത്തന്ന എഴുത്തുകാരിയാണ് കമല സുരയ്യയെന്ന് കവി ഒ.എന്‍.വി. കുറുപ്പ് പറഞ്ഞു.
''മലയാളത്തില്‍ മാധവിക്കുട്ടിയായും ഇന്ത്യന്‍ ഇംഗ്ലീഷില്‍ കമലദാസെന്നും പ്രശസ്തയായ അവര്‍ നേടിത്തന്നത് സമാനതകളില്ലാത്ത യശസ്സും ആദരവുമാണ്. ആസ്വാദകരുടെ മനസ്സില്‍ സ്വന്തമായൊരിടം അക്ഷരങ്ങള്‍കൊണ്ട് അവര്‍ നേടിയെടുത്തു. കൊച്ചുകുട്ടികളുടേതുപോലെ നൈര്‍മല്യവും ഭവിഷ്യത്തിനെക്കുറിച്ച് ഭയമൊന്നുമില്ലാതെ, പറയാനുള്ള ധീരതയും വാക്കിലും പ്രവൃത്തിയിലും എന്നും അവര്‍ സൂക്ഷിച്ചു. സ്വത്വം അതേപടി ആര്‍ജവത്തോടും നൈര്‍മല്യത്തോടും വാക്കുകളില്‍ പകര്‍ത്തിയ ധീരയായിരുന്നു അവര്‍. ഇന്ന് നേരം വെളുത്ത്, ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ അവരുടെ മരണവാര്‍ത്ത എന്നെ ശരിക്കും ഞെട്ടിച്ചു'' - ഒ.എന്‍.വി. പറഞ്ഞു.