ആഭ്യന്തരയുദ്ധത്തിന്റെ നാള്‍വഴി

Posted on: 19 May 2009


ല്‍ 1972 വേലുപ്പിള്ള പ്രഭാകരന്‍ തമിഴ് ന്യൂ ടൈഗേഴ്‌സിന് രൂപംനല്‍കി.
ല്‍ 1976 സംഘടനയുടെ പേര് എല്‍. ടി.ടി.ഇ. എന്നാക്കി.
ല്‍ 1983 എല്‍.ടി.ടി.ഇ., സര്‍ക്കാറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചു.
ല്‍ 1987 ഇന്ത്യശ്രീലങ്ക അനുരഞജനക്കരാര്‍. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ പുതിയ കൗണ്‍സില്‍ രൂപവത്കരിക്കാന്‍ ധാരണ.
ല്‍ ഇന്ത്യ സമാധാന ദൗത്യസേനയെ അയച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ ആയിരം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
ല്‍ 1990 ഇന്ത്യ ദൗത്യസേനയെ പിന്‍വലിച്ചു.
ല്‍ 1991 രാജീവ്ഗാന്ധിയുടെ കൊലപാതകം.
ല്‍ 1993 പ്രസിഡന്റ് പ്രേമദാസ കൊല്ലപ്പെട്ടു.
ല്‍ 1995 പുലികളുടെ നിയന്ത്രണത്തിലായിരുന്ന ജാഫ്‌ന സര്‍ക്കാര്‍ തിരിച്ചു പിടിച്ചു. പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ അനുരഞ്ജന ചര്‍ച്ചയ്ക്ക് തയ്യാറാവുന്നു.
ല്‍ 1996 കൊളംബോ സെന്‍ട്രല്‍ ബാങ്കില്‍ നടത്തിയ ചാവേര്‍ ആക്രമണം. നൂറോളം പേര്‍ കൊല്ലപ്പെട്ടു. 1400 ഓളം പേര്‍ക്ക് പരിക്കേറ്റു. മുല്ലൈത്തീവ് പുലികള്‍ പിടിച്ചെടുത്തു.
ല്‍ 1998 കിളിനൊച്ചി പുലികളുടെ നിയന്ത്രണത്തിന്‍ കീഴിലായി.
ല്‍ 1999 വാന്നി മേഖല പുലികള്‍ പിടിച്ചെടുത്തു. പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെക്കു നേരെ വധശ്രമം.
ല്‍ 2000 എലിഫന്റ് പാസ് സൈനിക ആസ്ഥാനത്തിന്റെ നിയന്ത്രണം പുലികള്‍ക്ക്.
ല്‍ 2002 നോര്‍വേയുടെ മധ്യസ്ഥതയില്‍ വെടി നിര്‍ത്തല്‍ കരാര്‍.
ല്‍ 2004 എല്‍.ടി.ടി.ഇ. കിഴക്കന്‍ മേഖലാ കമാന്‍ഡര്‍ കേണല്‍ കരുണ അമ്മന്‍ എല്‍.ടി.ടി.ഇ. വിട്ടു.
ല്‍ 2005 വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കദിര്‍ഗമര്‍ കൊല്ലപ്പെട്ടു.
ല്‍ 2007 കിഴക്കന്‍ മേഖല സൈന്യം തിരിച്ചുപിടിച്ചു.
ല്‍ 2008 സര്‍ക്കാര്‍ വെടി നിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറി. പുലികള്‍ക്കുനേരെ സൈനിക നടപടി ശക്തമാക്കി.
ല്‍ 2009 ജനവരി പുലികളുടെ ഭരണ സിരാകേന്ദ്രമായിരുന്ന മുല്ലൈത്തീവ് സൈന്യം പിടിച്ചു.
ല്‍ ഫിബ്രവരി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ഥന സര്‍ക്കാര്‍ തള്ളി.
ല്‍ പുലികളുടെ അധീനതയിലായിരുന്ന അവസാന പട്ടണത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.
ല്‍ മാര്‍ച്ച് കരുണ അമ്മന്‍ ദേശീയോദ്ഗ്രഥന വകുപ്പ് മന്ത്രിയായി ചുമതലയേറ്റു.
ല്‍ മെയ് 16 എല്‍.ടി.ടി.ഇ. സൈനികപരമായി പരാജയപ്പെട്ടതായി പ്രസിഡന്റ് മഹീന്ദ രാജപക്‌സെ പ്രഖ്യാപിച്ചു.
ല്‍ മെയ് 17 എല്‍.ടി.ടി.ഇ. പരാജയം സമ്മതിച്ചു.
ല്‍ മെയ് 18 പ്രഭാകരന്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.




MathrubhumiMatrimonial