പന്നിപ്പനി ഏഷ്യയിലും

Posted on: 03 May 2009


ജനീവ: പന്നിപ്പനി എന്നറിയപ്പെട്ടിരുന്ന എച്ച്1എന്‍1 പകര്‍ച്ചവ്യാധി 15 രാജ്യങ്ങളില്‍ കെത്തിയതായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു. ആകെ 615 പേരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടു്. പേര് മൂലം പന്നികളെ വ്യാപകമായി കൊന്നൊടുക്കുന്നത് തടയാന്‍ പകര്‍ച്ചവ്യാധി ഇനി മുതല്‍ 'എച്ച്1എന്‍1 പനി' എന്നാണ് അറിയപ്പെടുകയെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. ഈ പനി പടര്‍ത്തുന്ന വൈറസിന്റെ പേരാണിത്.

ചൈനയില്‍ എച്ച്1എന്‍1 വൈറസ് കത്തെിയതോടെ പകര്‍ച്ചവ്യാധി ഏഷ്യയിലും എത്തിയിരിക്കുകയാണ്. മെക്‌സിക്കോയില്‍ നിന്ന് ഷാങ്ഹായ് വഴി ഹോങ്കോങ്ങിലെത്തിയ യാത്രക്കാരനിലാണ് എച്ച്1എന്‍1 ബാധ സ്ഥിരീകരിച്ചത്. ചൈന മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. 25കാരനായ യാത്രക്കാരന്‍ എത്തിയ വിമാനത്തിലുായിരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കാന്‍ നിര്‍ദേശം കൊടുത്തിട്ടു്.

മെക്‌സിക്കോയില്‍നിന്ന് ചൈനയിലേക്കുള്ള വിമാനസര്‍വീസ് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. കൂടാതെ യാത്രക്കാരന്‍ ഹോങ്കോങ്ങില്‍ താമസിച്ച ഹോട്ടല്‍ ഒരാഴ്ചത്തേക്ക് പൂട്ടിയിട്ട് അതിഥികളെയും ജീവനക്കാരെയും മുഴുവന്‍ പരിശോധനയ്ക്ക് വിധേയരാക്കാനും ചൈനീസ് ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. മെട്രോപാര്‍ക്ക് എന്ന ഈ ഹോട്ടലില്‍ 200 അതിഥികളും 100 ജീവനക്കാരുമാണുള്ളത്. എന്നാല്‍, പനി പടരുമെന്ന് കരുതി അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചിടരുതെന്നും യാത്രകള്‍ തടസ്സപ്പെടുത്തരുതെന്നും ഡബ്ല്യു.എച്ച്.ഒ. ആവശ്യപ്പെട്ടു.

ചൈനയ്ക്കു പുറമേ ഓസ്ട്രിയ, കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഇസ്രായേല്‍, നെതര്‍ലാന്‍ഡ്‌സ്, ന്യൂസീലന്‍ഡ്, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് എച്ച്1എന്‍1 ബാധ സ്ഥിരീകരിച്ചത്. ഇതില്‍ അമേരിക്കയിലും മെക്‌സിക്കോയിലുമൊഴികെ എവിടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെക്‌സിക്കോയില്‍ 16 പേരാണ് പനി പിടിപെട്ട് മരിച്ചത്. അമേരിക്കയില്‍ ഒരാളും. വെള്ളിയാഴ്ച മാത്രം 367 എച്ച്1എന്‍1 കേസുകള്‍ ഡബ്ല്യു.എച്ച്.ഒ. സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗവും മെക്‌സിക്കോയില്‍ നിന്നാണ്. മെക്‌സിക്കോയില്‍ മാത്രം 397 പേര്‍ക്ക് എച്ച്1എന്‍1 പനി സ്ഥിരീകരിച്ചു. അമേരിക്കയില്‍ 141 പേരിലും.

രോഗപ്രതിരോധമരുന്ന് കുപിടിക്കാത്തതാണ് പനി നിയന്ത്രണവിധേയമാക്കാന്‍ നേരിടുന്ന പ്രധാന തടസ്സം. എച്ച്1എന്‍1 വൈറസിനെതിരെയുള്ള മരുന്ന് ഒരു മാസത്തിനകം നിര്‍മിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അറ്റ്‌ലാന്റയിലെയും ജോര്‍ജിയയിലെയും രോഗനിയന്ത്രണ, പ്രതിരോധകേന്ദ്രങ്ങള്‍ അറിയിച്ചു.

പന്നിപ്പനി-പുതിയ മഹാമാരി

അറിയേ വസ്തുതകള്‍

പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊണ്ട്് പുതിയ വൈറസുകള്‍

ലിങ്കുകള്‍



MathrubhumiMatrimonial